പ്രസംഗത്തിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണ് മരിച്ചു
Jan 20, 2013, 18:11 IST
കാസര്‍കോട്: സ്‌കൂള്‍ യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബന്തടുക്ക മാണിമൂല സ്വദേശി ബി.ഗംഗാധര(48)യാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം പ്ലസ്ടു പരീക്ഷ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത പ്രിന്‍സിപ്പാള്‍മാരുടെ യോഗത്തില്‍ നന്ദി പറഞ്ഞ് സംസാരിക്കുമ്പോഴാണ് ഇദ്ദേഹം കുഴഞ്ഞുവീണത്. ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
പ്രിന്‍സിപ്പാള്‍ ഫോറം ജില്ലാ പ്രസിഡന്റായിരുന്നു ഇദ്ദേഹം. പരേതനായ കുഞ്ഞിക്കണ്ണന്‍ മണിയാണിയുടെയും ചോയിച്ചിയമ്മയുടെയും മകനാണ്. സുള്ള്യയില്‍ അധ്യാപികയായ സുമതിയാണ് ഭാര്യ. മകള്‍: ദിഷ. സഹോദരങ്ങള്‍: കൊറഗപ്പ, ജനാര്‍ദന, ഉഷ, പരേതനായ നാരായണ.

Keywords: School principal, B.Gangadharan, Obituary, Mulleria, GVHSS, Kasaragod, Kerala, Malayalam news