ചൂതാട്ടം:നാലുപേര്‍ അറസ്റ്റില്‍
Feb 13, 2012, 14:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ ഞായറാഴ്ച പോലീസ് വ്യാപകമായി റെയ്ഡ് നടത്തി. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്തെ ഒറ്റനമ്പര്‍ കേന്ദ്രങ്ങളിലാണ് ഹൊസ്ദുര്‍ഗ് എസ് ഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോ ീസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. ഒറ്റനമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്ന വാഴക്കോട്ടെ ടി ബിനു(37), തണ്ണോട്ട് കുന്നുമ്മ ങ്ങാനത്തെ പി മോഹനന്‍ (40), കാലിച്ചാനടുക്കത്തെ കെ രമേശന്‍(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്തെ ജുമാമസ്ജിദിന് സമീ പത്തുള്ള കടവരാന്തയില്‍ ഒ റ്റനമ്പര്‍ ചൂതാട്ടം നടത്തുന്ന തിനിടെയാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടി യത്. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ്, കോട്ടച്ചേരി മത്സ്യ മാര്‍ക്കറ്റ്, പുതിയകോട്ട എന്നിവിടങ്ങളിലെല്ലാം ഒറ്റ നമ്പര്‍ ചൂതാട്ട കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഒരാഴ്ച മുമ്പ് കാഞ്ഞങ്ങാ ട്ടെ ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയും ഇതേ തുടര്‍ന്ന് ഏതാനും പേര്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇതിന് ശേഷവും നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ഒറ്റനമ്പര്‍ ചൂതാട്ടം തുടരുകയാണ്.

Keywords: Gambling, Arrest, Kanhangad, ചൂതാട്ടം,