city-gold-ad-for-blogger

ജില്ലാശുപത്രിയിലെ ഫ്രീസറുകള്‍ ഒരു മാസമായി പ്രവര്‍ത്തന രഹിതം

ജില്ലാശുപത്രിയിലെ ഫ്രീസറുകള്‍ ഒരു മാസമായി പ്രവര്‍ത്തന രഹിതം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രി മോര്‍ചറിയിലെ ഫ്രീസറുകള്‍ ഒരു മാസമായി പ്രവര്‍ത്തന രഹിതം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആക്ഷേപമുയര്‍ന്നു. ഈയിടെ ഫ്രീസറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരക്ക് അധികൃതര്‍ ആയിരം രൂപയായി ഉയര്‍ത്തിയിരുന്നു.

പിന്നീട് ഫ്രീസര്‍ നിരക്ക് അഞ്ഞൂറ് രൂപയായി കുറച്ചു. അതുകൊണ്ട് തന്നെ ഫ്രീസറിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിച്ചു തുടങ്ങുന്നതിനിടെയാണ് ഇവ തകരാറിലായിരിക്കുന്നത്. കോഴിക്കോട്ട് നിന്ന് ടെക്‌നീഷ്യന്‍ വന്നാല്‍ മാത്രമേ ഫ്രീസര്‍ നന്നാക്കാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതിന് വേണ്ട നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഫ്രീസറുകള്‍ തകരാറിലായതിനാല്‍ ജില്ലാശുപത്രി  മോര്‍ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ജില്ലാശുപത്രിയിലേക്ക് കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ സ്വകാര്യാശുപത്രികളിലേക്ക് മാറ്റേണ്ട അവസ്ഥയും ഇതുമൂലം ഉണ്ടായിട്ടുണ്ട്.

Keywords: Mortuary Freezer, Not working, District Hospital, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia