സൌജന്യ യൂണിഫോമിന് ഫീസ് വാങ്ങുന്നതായി പരാതി
May 11, 2012, 11:00 IST
ബദിയടുക്ക: ഒന്ന് മുതല്‍ 10 വരെയുള്ള ക്ളാസുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന സൌജന്യ യൂണിഫോമിന് പെര്‍ഡാല ഗവ ഹൈസ്സ്കൂളില്‍ പി.ടി.എ. ഫീസ് വാങ്ങുന്നതായി പരാതി. വിദ്യാഭ്യാസ വകുപ്പ് ഈ വര്‍ഷം ഇറക്കിയ ഉത്തരവ് പ്രകാരം ഒന്നു മുതല്‍ പത്ത് വരെയുള്ള മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും എസ്.സി.എസ്.ടി., ബി.പി.എല്‍. നുമാണ് സൌജന്യമായി യൂണിഫോം നല്‍കുന്നത്. യു.പി. വിദ്യാര്‍ത്ഥികളില്‍നിന്നും രണ്ട് യൂണിഫോമിനായി 500 രൂപയും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി 1000 രൂപയുമാണ് വാങ്ങുന്നത്.
പകുതി തുക സ്കൂള്‍ അവധി നല്‍കുന്നതിന് മുമ്പേ നല്‍കി കഴിഞ്ഞു. സ്കൂള്‍ തുറക്കുന്ന സമയത്ത് മുഴുവന്‍ തുകയും നല്‍കാന്‍ നിര്‍ബന്ധിക്കുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. പലരുടെയും എതിര്‍പ്പിനെ മറികടന്നാണ് പി.ടി.എ. ഈ തിരുമാനം കൈക്കൊണ്ടത്. പി.ടി.എ.യുടെ ഈ തുമാനം പാവപ്പെട്ട വിദ്യാര്‍ത്ഥികളെയാണ് കഷ്ടത്തിലക്കുന്നത്. നിലവിലുള്ള യൂണിഫോം മാറ്റി പുതിയ യൂണിഫോം ധരിക്കണമെന്നാണ് പി.ടി.എ.യുടെ തീരുമാനം.
ഇതിനാലാണ് ധൃതിപിടിച്ച് വിദ്യാര്‍ത്ഥികളില്‍നിന്നും പണം പിരിച്ച് യൂണിഫോം നിര്‍ബന്ധമാക്കുന്നത്. ഫണ്ട് ലഭിക്കാത്തതിനാലാണ് വിദ്യാര്‍ത്ഥികളില്‍നിന്നും പണം വാങ്ങുന്നതെന്നാണ് പി.ടി.എ.യുടെ വാദം. സര്‍ക്കാര്‍ സൌജ്യമായി നല്‍കുന്ന യൂണിഫോമിന് പി.ടി.എ. പണം വാങ്ങുന്നതില്‍നിന്ന് പിന്‍വാങ്ങണമെന്നും ഫണ്ട് ലഭിക്കുന്നതുവരെ പഴയ യൂണിഫോം തുടരണമെന്നും ബദിയടുക്ക പഞ്ചായത്ത് യൂത്ത്ലീഗ്, എം.എസ്.എഫ്. ആവശ്യപ്പെട്ടു. കാസര്‍കോട് ണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി റഫീഖ് കേളോട്ട് , പഞ്ചായത്ത് യൂത്ത്ലീഗ് പ്രസിഡണ്ട് അന്‍വര്‍ ഓസോണ്‍, എം.എസ്.എഫ്. നേതാക്കളായ നൂറുദ്ദീന്‍ ബെളിഞ്ചം, ഹൈദറലി, നവാസ് കുഞ്ചാര്‍, സിയാദ് എന്നിവര്‍ പ്രിന്‍സിപ്പാളുമായി ചര്‍ച്ച നടത്തി.
Keywords: Perlada School, Uniform, Badiyadukka, Kasaragod