അനാഥര്‍ക്കായി സി.എച്ച്. ഫൗണ്ടേഷന്‍ ഉച്ച ഭക്ഷണപദ്ധതി ആരംഭിക്കുന്നു
Sep 27, 2012, 14:30 IST
കാഞ്ഞങ്ങാട്: സി.എച്ച്. മുഹമ്മദ് കോയ ചാരിറ്റബിള്‍ ആന്റ് എജ്യുക്കേഷണല്‍ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഠനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സാമ്പത്തികമായി പിന്നോക്കമുള്ള പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സി.എച്ച്.സ്മാരക പഠന സഹായം നല്‍കും.
മരക്കാപ്പ് കടപ്പുറം ജി.എച്ച്. എസ്.എസ്, കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസ്, ഹൊസ്ദുര്‍ഗ് ജി.എച്ച്.എസ്എസ്, ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാലയങ്ങളിലെ രണ്ടുവീതം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠന സഹായം നല്‍കുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് നൂര്‍ മസ്ജിദ് കേന്ദ്രീകരിച്ച് അനാഥര്‍ക്കും അഗതികള്‍ക്കും സ്ഥിരമായി സൗജന്യ ഉച്ച ഭക്ഷണം നല്‍കും. സി.എച്ചിന്റെ ചരമദിനമായ 28 ന് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ. കുഞ്ഞബ്ദുല്ല ഹാജി പദ്ധതി ഉദ്ഘാടനം ചെയ്യും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

Keywords: C.H.Mohammedkoya, Foundation, Help, Student, Kanhangad, Kasaragod, Kerala, Malayalam news