റോട്ടറി ക്ലബ്ബ് സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് 9ന്
Dec 7, 2012, 16:31 IST
കാഞ്ഞങ്ങാട്: റോട്ടറി ക്ലബ്ബ് മിഡ്ടൗണ്‍ കാഞ്ഞങ്ങാട്, ശാന്തി കലാമന്ദിരം കിഴക്കുംകര, അരവിന്ദ് കണ്ണാശുപത്രി കോയമ്പത്തൂര്‍ എന്നിവയുടെ നേതൃത്വത്തില്‍ സൗജന്യ കണ്ണുപരിശോധനയും തിമിര ശസ്ത്രക്രിയാനിര്‍ണ്ണയ ക്യാമ്പും കിഴക്കുംകര മുച്ചിലോട്ട് ഗവ. എല്‍.പി. സ്‌കൂളില്‍ ഡിസംബര്‍ ഒമ്പതിന് ഞായറാഴ്ച രാവിലെ എട്ട് മുതല്‍ നടക്കും.
പ്രായഭേദമന്യേ എല്ലാവരും നേത്രപരിശോധന നടത്തുവാനായി ഈ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രമേഹവും രക്തസമ്മര്‍ദ്ദവും അലട്ടുന്നവരും കോങ്കണ്ണുള്ളവരും നിര്‍ബന്ധമായും കണ്ണ് പരിശോധന നടത്തണമെന്നും അഭ്യര്‍ത്ഥിച്ചു. തിമിരം ബാധിച്ചതായി കണ്ടെത്തിയാല്‍ ഏഴായിരത്തോളം രൂപ വില വരുന്ന ആധുനിക ഇന്‍ട്രാ ഓക്കുലര്‍ ലെന്‍സുകള്‍ സൗജന്യമായി ഓപ്പറേഷന്‍ ചെയ്ത് വെച്ച് കൊടുക്കും. കണ്ണട ആവശ്യമുള്ളവര്‍ക്ക് വളരെ മിതമായ ചിലവില്‍ ക്യാമ്പില്‍ വെച്ച് തന്നെ തയ്യാറാക്കി കൊടുക്കുന്നതാണ്.

Keywords: Rotary club, Kanhangad, Free Eye test, Camp, Kasaragod, Kerala, Malayalam news