സൗജന്യ നേത്ര പരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
Aug 7, 2012, 00:53 IST
കാഞ്ഞങ്ങാട്: നിത്യാന്ദ സാംസ്കാരികവേദി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ 2-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന തിമിരശസ്ത്രക്രിയ ക്യാമ്പും, നൂറുശതമാനം വിജയം നേടിയ സ്വാമി നിത്യാന്ദ ഇംഗ്ലീഷ്മീഡിയം സ്‌കൂളിനെയും, എസ്.എസ്.എല്‍.സി. ഉന്നതവിജയികളെ അനുമോദിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.
നേത്ര പരിശോധന ക്യാമ്പ് നിത്യനന്ദാശ്രമം ട്രസ്റ്റി എച്ച്.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. നിത്യാന്ദ സാംസ്കാരികവേദി പ്രസിഡണ്ട് കെ.പി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ്ഗ് താഹസില്‍ദാര്‍ വൈ.എം.സി. സുകുമാരന്‍ അനുമോദനവും, സുകുമാരന്‍ പെരിയാച്ചൂര്‍ മുഖ്യപ്രഭാഷണവും നടത്തി. നിത്യാന്ദ സാംസ്കാരികവേദി ജനറല്‍ സെക്രട്ടറി ശരത്ചന്ദ്രന്‍ സ്വാഗതവും, വിഷ്ണു പ്രസാദ് നന്ദിയും പറഞ്ഞു.
Keywords: Eye testing camp, Nithyananda Samskarika Vedi, Kanhangad, Kasaragod