city-gold-ad-for-blogger

3 പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്മാരുടെ കടിയേറ്റു

നീലേശ്വരം: (www.kasargodvartha.com 18/02/2015) നീലേശ്വരം മന്ദംപുറത്ത് മൂന്ന് പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്മാരുടെ കടിയേറ്റു. നീലേശ്വരം മന്ദംപുറം കാവിന് സമീപത്ത് താമസിക്കുന്ന മൂന്ന് യുവാക്കള്‍ക്കാണ് കുറുക്കന്മാരുടെ കടിയേറ്റത്. ബുധനാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

3 പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്മാരുടെ കടിയേറ്റുഈ ഭാഗത്ത് ഭ്രാന്തന്‍ നായ്ക്കളുടെയും പേപ്പട്ടികളുടെയുംശല്യം രൂക്ഷമാവുകയാണ്. നീലേശ്വരത്ത് തെരുവ് നായ്ക്കളുടെ ശല്യവും പതിവാകുകയാണ്. ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഭ്രാന്തന്‍ കുറുക്കന്‍മാരുടെ അക്രമം ഭയന്ന് കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പോലും ഭയക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kanhangad, Dog, Dog bite, Injured, Hospital, Treatment, Nileshwaram. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia