കൂളിയങ്കാലില്‍ ഓട്ടോ തടഞ്ഞ ആക്രമണം; നാല് പേര്‍ക്ക് പരിക്ക്
Nov 19, 2012, 19:38 IST
കാഞ്ഞങ്ങാട്: കൂളിയങ്കാലില്‍ ഞായറാഴ്ച രാത്രി 30 അംഗ സംഘം ഓട്ടോ തടഞ്ഞു നിര്‍ത്തി വണ്ടിയിലുണ്ടായിരുന്ന നാലപേരെ ആക്രമിച്ചു. ഉപ്പിലിക്കൈയിലെ പൊക്കന്റെ മകന്‍ കെ. രാജീവന്‍ (45), മേനിക്കോട്ടെ സദാനന്ദന്റെ മകന്‍ അംബരീഷ് (28), അഭിഷേക് (25), ഉപ്പിലിക്കൈയിലെ പുരുഷുവിന്റെ മകന്‍ കെ. വി. അനീഷ്(23) എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റത്.
കാലില്‍ ഇരുമ്പ് കമ്പി തുളച്ചു കയറി പരിക്കേറ്റ രാജീവനെ. അംബരീഷും അഭിഷേകും അനീഷും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. മുറിവ് വെച്ച് കെട്ടിയ ശേഷം രാജീവനെയും കൊണ്ട് ഇവര്‍ ഓട്ടോയില്‍ തിരിച്ച് പോവുമ്പോള്‍ രാത്രി 10 മണിയോടെ കൂളിയങ്കാലില്‍ വെച്ച് 30 ഓളം വരുന്ന സംഘം ഓട്ടോ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതി.
ആക്രമണത്തെ തുടര്‍ന്ന് നാല് പേരും അവിടെ നിന്നും ഓടി ഒരു കെട്ടിടത്തില്‍ അഭയം തേടി. പോലീസെത്തിയ ശേഷം ഇവര്‍ തിരിച്ച് ഓട്ടോയില്‍ കയറി ജില്ലാശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

Keywords: Kooliyangal, Gang, Attack, Auto passengers, Injured, Kanhangad, Kasaragod, Kerala, Malayalam news