കാവല്‍ക്കാരനെയും നേഴ്‌സുമാരെയും ആക്രമിച്ച നാലുപേര്‍ അറസ്റ്റില്‍
Jun 21, 2012, 14:35 IST
കാഞ്ഞങ്ങാട്: ആശുപത്രി കാവല്‍ക്കാരനെയും നേഴ്‌സുമാരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികളായ നാലുപേരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ്‌ചെയ്തു.
കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഉണ്ണികൃഷ്ണന്‍ (28), അജാനൂര്‍ ഇട്ടമ്മലിലെ മുഹമ്മദ് നവാസ് (22), വടകരമുക്കിലെ ഗിഫില്‍ റെക്‌സ് (22), ഇട്ടമ്മലിലെ കെ. സജി (27) എന്നിവരെയാണ് ഇന്നലെ വൈകുന്നേരം പോലീസ് പിടികൂടിയത്. ഇവര്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി ജാമ്യം അനുവദിച്ചു.
ഇക്കഴിഞ്ഞ മെയ് 27 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞങ്ങാട് നേഴ്‌സിംഗ് ഹോമില്‍ അതിക്രമിച്ച് കടന്ന് ഉറക്ക ഗുളിക നല്‍കണമെന്ന് നേഴസുമാരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചപ്പോള്‍ സംഘം നേഴ്‌സുമാരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്തു. അതിക്രമം തടഞ്ഞ ആശുപത്രി കാവല്‍ക്കാരന് മര്‍ദ്ദനമേറ്റു. ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഘം പിന്‍തിരിഞ്ഞത്. ഇത് സംബന്ധിച്ച് ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Keywords: Nurses, Attack, Case, Arrest, Kanhangad, Kasaragod