city-gold-ad-for-blogger

കാറില്‍ കടത്തുകയായിരുന്ന 117 കുപ്പി വിദേശ മദ്യവുമായി രണ്ട് പേര്‍ പിടിയില്‍

കാറില്‍ കടത്തുകയായിരുന്ന 117 കുപ്പി വിദേശ മദ്യവുമായി രണ്ട് പേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: ആള്‍ട്ടോ കാറില്‍ കടത്തിയ 117 കുപ്പി വിദേശമദ്യവുമായി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ്‌ചെയ്തു. ചെങ്കള ബേവിഞ്ചയിലെ സുധീഷ് (29), കാസര്‍കോട് അടുക്കത്ത് ബയലിലെ പി. ബിനു (28) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ കുണിയ ചെരുമ്പയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന കുമ്പള റെയ്ഞ്ചിലെ എക്‌സൈസ് ഉദ്യോഗസ്ഥരാണ് മദ്യം കടത്തിവരികയായിരുന്ന കെഎല്‍ 14 എച്ച്-2154 നമ്പര്‍ ആള്‍ട്ടോ കാര്‍ പിടികൂടിയത്. എക്‌സൈസ് കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ച് പോയതിനെതുടര്‍ന്ന് കാര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്.

കാര്‍ പരിശോധിച്ചപ്പോള്‍ 117 കുപ്പികളിലായി സൂക്ഷിച്ച 44 ലിറ്റര്‍ വിദേശമദ്യം കണ്ടെത്തുകയായിരുന്നു. ബിവറേജ് മദ്യശാലകളില്‍ നിന്നും വാങ്ങിയ ലിറ്റര്‍ കണക്കിന് വിദേശമദ്യം കൂടിയ വിലയ്ക്ക് വില്‍പ്പന നടത്താനായി കടത്തിക്കൊണ്ടുവന്നതാണെന്ന് ഇരുവരും എക്‌സൈസിനോട് സമ്മതിച്ചു. മദ്യവും കാറും കസ്റ്റഡിയിലെടുത്ത എക്‌സൈസ് സുധീഷിനെയും ബിനുവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കും. കുമ്പള റെയ്ഞ്ചിലെ പ്രിവന്റീവ് ഉദ്യോഗസ്ഥരായ യു ദിവാകരന്‍, ടി രാഘവന്‍, ഗാര്‍ഡുമാരായ എം പി സുധീന്ദ്രന്‍, ശ്രീനിവാസന്‍ പത്തില്‍, രഞ്ജിത്ത്, ഡ്രൈവര്‍ മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് മദ്യകടത്ത് പിടികൂടിയത്.

Keywords: Foreign liquor, Catch police, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia