city-gold-ad-for-blogger

കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ 'ചോരക്കുഞ്ഞിന്റെ മൃതദേഹം'; ഏപ്രില്‍ ഫൂളിന് മുമ്പേ പോലീസും ജനവും ഫൂളായി

കാഞ്ഞങ്ങാട്: (www.kasargodvartha.com 31/03/2015) കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലെ ഇരിപ്പിടത്തില്‍ 'ചോരക്കുഞ്ഞിന്റെ മൃതദേഹം' പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11.30 മണിയോടെയാണ് മൃതദേഹം കണ്ടത്. പോലീസെത്തി പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ കണ്ടെത്തിയത് നായിക്കുഞ്ഞിന്റെ മൃതദേഹം.

കറുത്ത നായിക്കുഞ്ഞിന്റെ തലയുടെ ഒരു ഭാഗം മാത്രമാണ് പ്ലാസ്റ്റിക് കവറിന്റെ അരികിലൂടെ പുറത്തു കണ്ടത്. ഇതോടെയാണ് ജനങ്ങള്‍ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയെന്ന പ്രചരണം നടത്തിയത്. ഇതോടെ നൂറുകണക്കിനാളുകളാണ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലേക്ക് ഒഴുകിയത്.

വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് സി.ഐ. യു. പ്രമേന്‍. എസ്.ഐ. ബിജുലാല്‍ തുടങ്ങിയ പോലീസുദ്യോഗസ്ഥര്‍ മൂന്നു ജീപ്പുകളിലായാണ് കുതിച്ചെത്തിയത്. ചില ചാനലുകളിൽ ഇതിനു മുമ്പേ ചോകക്കുഞ്ഞിന്റെ മൃതദേഹം കാഞ്ഞങ്ങാട്ട് കണ്ടെത്തിയതായി ഫ്ലാഷ് ന്യൂസ് വന്നിരുന്നു.

പോലീസെത്തി കവര്‍ തുറന്നപ്പോഴാണ് ഏപ്രില്‍ ഫൂളിന് മുമ്പു തന്നെ തങ്ങള്‍ ഫൂളായതായി മനസിലായത്. പിന്നീട് പോലീസും ജനങ്ങളും ചിരിയടക്കാന്‍ കഴിയാതെയാണ് മടങ്ങിയത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞെത്തിയ നിരവധി സ്ത്രീകള്‍ കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ ശാപം കൊണ്ട് മൂടിയിരുന്നു. അവരെല്ലാം സത്യമറിഞ്ഞപ്പോള്‍ ആദ്യം മൂക്കത്ത് വിരല്‍ വെച്ചു. പിന്നെ ചിരിച്ചു.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ 'ചോരക്കുഞ്ഞിന്റെ മൃതദേഹം'; ഏപ്രില്‍ ഫൂളിന് മുമ്പേ പോലീസും ജനവും ഫൂളായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍

Keywords:  Kasaragod, Kerala, Kanhangad, Dead-body, Bus stand, Dead body found, April Fool, Fooling before April 1. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia