city-gold-ad-for-blogger

നാടോടി നൃത്തത്തിന് ആസ്വാദകര്‍ കുറവ്

നാടോടി നൃത്തത്തിന് ആസ്വാദകര്‍ കുറവ്
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മറ്റ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ കാണികളുണ്ടായപ്പോള്‍ നാടോടി നൃത്തം ആസ്വദിക്കാന്‍ കാഴ്ചക്കാര്‍ പരിമിതം.

മലയാളികള്‍ക്ക് നാടോടി നൃത്തങ്ങളോട് താല്‍പ്പര്യം കുറയുകയാണെന്ന സൂചന നല്‍കുന്നതായിരുന്നു നാമമാത്രമായ ആസ്വാദകരുടെ സാന്നിധ്യം. നാടന്‍ കലകളെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ കൈകൊണ്ടുവരുന്നതിനിടയിലാണ് നാടോടി നൃത്തം വീക്ഷിക്കാന്‍ ജനപങ്കാളിത്തം കുറവായതെന്നത് ശ്രദ്ധേയമാണ്. മറ്റ് കലാ മത്സരങ്ങള്‍ക്കും പ്രതീക്ഷിച്ചത്ര ജന പങ്കാളിത്തം കാണാന്‍ കഴിഞ്ഞില്ല.

മാറി വരുന്ന അഭിരുചികള്‍ കലോത്സവങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്. മോണോ ആ ക്ടിലും മിമിക്രിയിലുമൊക്കെ പതിവ് ഹാസ്യ ചേരുവകളാണ് ദൃശ്യമായത്. എങ്കില്‍ പോ ലും കലാരംഗത്ത് തങ്ങള്‍ക്കുള്ള മികവും താല്‍പ്പര്യവും പ്രകടിപ്പിക്കുന്നതായിരുന്നു ഓരോ കുട്ടിയുടെയും മത്സരം. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് കൊണ്ടാണ് പല കുട്ടികളും കലോത്സ വേദിയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്.

Keywords: School-Kalolsavam, Hosdurg, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia