കല്ല്യാല്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം ജനുവരി 31 മുതല്‍
Dec 9, 2011, 16:31 IST
കാഞ്ഞങ്ങാട്: കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി അഞ്ച് വരെ നടക്കും. പതിനാഴ് വര്‍ഷത്തിന് ശേഷമാണ് കളിയാട്ടം നടക്കുന്നതെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട ഉത്സവംകൂടിയാണിത്. കളിയാട്ടം ആരംഭിക്കുന്ന ദിവസം മുച്ചിലോട്ട് കല്ല്യാല്‍ അലിയുടെ പിന്‍തലമുറക്കാര്‍ ക്ഷേത്രത്തിലേക്ക് കുടവം കയറും നല്‍കും. ഈ കുടം ഉപയോഗിച്ചാണ് പിന്നീടുള്ള ദിവസങ്ങളില്‍ ക്ഷേത്രകിണറില്‍നിന്നും വെള്ളംകോരുന്നത്. ഈ ചടങ്ങ് എല്ലാ കളിയാട്ട കാലങ്ങളിലും തെറ്റാതെ നടന്നുവരികയാണ്. ഉത്സവത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളില്‍ കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാല്‍, സംസ്ഥാന മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, പി.കെ. ജയലക്ഷ്മി ക്ഷേത്രത്തിലെത്തും. ഗായകന്‍ ജി. വേണുഗോപാലിന്റെ ഗാനമേളയുമുണ്ടാകും.
പത്രസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ. വേണുഗോപാലന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി വെള്ളിക്കോത്ത് കുമാരന്‍ കോമരം, കെ.അമ്പൂഞ്ഞി, ഒ. ശശിധരന്‍, എം.ചന്ദ്രന്‍, പി.കുഞ്ഞിരാമന്‍, കെ.നാരായണന്‍, കെ.പി.വി.ബാലന്‍, പി.പ്രവീണ്‍കുമാര്‍,പാലക്കി ബാലകൃഷ്ണന്‍, രാമകൃഷ്ണന്‍, സുകുമാരന്‍ സംബന്ധിച്ചു.

Keywords: Kasaragod, Folk Dance, Kanhnagad