city-gold-ad-for-blogger

കോട്ടയത്ത് നടന്ന സിബിഎസ്ഇ കലോത്സവം: ഫിസ്‌റ അംറീന് മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം

Fisra Amreen with Mappilapattu winning trophy.
Photo: Special Arrangement

● എ ഗ്രേഡോടെയാണ് ഈ മിടുക്കി ഒന്നാംസ്ഥാനം നേടിയത്.
● മാപ്പിളക്കവി ബദറുദ്ദീൻ പാറന്നൂരിന്റെ 'കർബല കിസ്സ'യിലെ ഗാനമാണ് ആലപിച്ചത്.
● ഫിസ്‌റ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്.
● അറബി പദ്യം ചൊല്ലൽ, ഒപ്പന എന്നിവയിലും ഫിസ്‌റ എ ഗ്രേഡോടെ മികച്ച സ്ഥാനങ്ങൾ നേടി.
● പ്രശസ്ത ഗായകൻ ആദിൽ അത്തുവിൻ്റെയും സാഹിറയുടെയും മകളാണ് ഫിസ്‌റ.

നീലേശ്വരം: (KasargodVartha) കോട്ടയത്ത് നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ വിജയകിരീടം ചൂടി നീലേശ്വരം തൈക്കടപ്പുറത്തെ ഫിസ്‌റ അംറീൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 48 മാപ്പിളപ്പാട്ട് ഗായകരുമായി മാറ്റുരച്ചാണ് ഫിസ്‌റയുടെ വിജയം. എ ഗ്രേഡോടെ ഒന്നാം സ്ഥാനമാണ് ഈ മിടുക്കി നേടിയത്. 

മാപ്പിളക്കവി ബദറുദ്ദീൻ പാറന്നൂരിന്റെ 'കർബല കിസ്സ' പാട്ടിലെ 'തങ്കമോർ അളുന്താനേ' എന്നു തുടങ്ങുന്ന ഗാനമാണ് ഫിസ്‌റ ആലപിച്ചത്. ഷാൻവറാണ് ഈ ഗാനത്തിന് ഈണമിട്ടത്. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ഫിസ്‌റ അംറീൻ.

മാപ്പിളപ്പാട്ടിന് പുറമെ അറബി പദ്യം ചൊല്ലലിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും ഒപ്പനയിൽ എ ഗ്രേഡോടെ മൂന്നാംസ്ഥാനവും ഫിസ്‌റ നേടി. അനുജൻ ആദിൽ സഹ്‌റാൻ സംസ്ഥാന കലോത്സവത്തിൽ ദഫ്മുട്ടിൽ ലീഡ് ഗായകനായി എ ഗ്രേഡ് നേടിയതോടെ കുടുംബം വിജയാഹ്ലാദത്തിലാണ്. പ്രശസ്ത ഗായകൻ ആദിൽ അത്തുവിന്റെയും സാഹിറയുടെയും മൂത്ത മകളാണ് ഫിസ്‌റ.

സോഷ്യൽ മീഡിയയിലും ഗാനമേള വേദികളിലും നിറസാന്നിധ്യമായ ഉപ്പ ആദിൽ അത്തു, നീലേശ്വരം മേൽപ്പാലത്തിന് സമീപം എആർ ടവറിൽ 'അൽ സഹ്‌റാൻ മീഡിയ' എന്ന റെക്കോഡിങ് സ്റ്റുഡിയോ നടത്തുകയാണ്. നീലേശ്വരം ഓർച്ചയിലാണ് കുടുംബം താമസിക്കുന്നത്. ആദിൽ അത്തുവിനൊപ്പം സജീവമായി രംഗത്തുള്ളവരാണ് മക്കളായ ഫിസ്‌റയും ആദിൽ സഹ്‌റാനും.

ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. 

Article Summary: Fisra Amreen, daughter of singer Adil Athu, won Mappilapattu First Prize at State CBSE Kalolsavam.

#Mappilapattu #CBSEKalolsavam #FisraAmreen #AdilAthu #KeralaArts #Kasaragod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia