ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വീണ്ടും തീ പിടുത്തം
Mar 14, 2013, 19:28 IST
കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വീണ്ടും തീക്കളി. വ്യാഴാഴ്ച രാവിലെയാണ് തീ പിടുത്തമുണ്ടായത്. ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ പിറകുവശത്ത് തീ ആളിക്കത്തി. ഇട റോഡിലൂടെ എത്തിയ സംഘം തീ ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞതാണെന്ന് സംശയിക്കുന്നു. തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നല്കിയ വിവരം അനുസരിച്ച് കാഞ്ഞങ്ങാട് നിന്ന് അഗ്നിശമനസേന സ്ഥലത്ത് കുതിച്ചെത്തി മണിക്കൂറുകളോളം നീണ്ട പ്രയത്നത്തില്‍ തീ അണക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തമുണ്ടായിരുന്നു. തീയിട്ടതാണെന്ന സംശയം അന്ന് ബലപ്പെട്ടിരുന്നു. രണ്ടുദിവസം നീണ്ട കഠിനപ്രയത്നത്തെ തുടര്‍ന്നാണ് തീ അണക്കാന്‍ കഴിഞ്ഞത്. ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ഇടക്കിടെ അഗ്നിബാധയുണ്ടാകുന്നത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് ഇപ്പോള്‍ മാലിന്യങ്ങള്‍ കൊണ്ടുപോകുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതിനിടയിലും ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തീയിട്ടതിന് പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. നഗരസഭ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Keywords: Fire, Again, Chemmattam Vayal, Trenching ground, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News