ലക്ഷ്യംതെറ്റിയ പടക്കം പൊട്ടി മൂന്നു സ്ത്രീകള്‍ക്ക് പരിക്ക്
Jan 22, 2013, 18:00 IST
മാതോത്ത് തൈവളപ്പിലെ ധന്യ(26), സുലക്ഷണ(22), സുഗന്ധി(49) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരെ കൊവ്വല്‍ പള്ളിയിലെ ലക്ഷ്മി മേഘന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. മാതോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള കാഴ്ച വരവിനിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിനിടയില്‍ പടക്കം ലക്ഷ്യം തെറ്റി കാഴ്ച വരവില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു. സ്ത്രീകളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
Keywords: Fire, Temple, Festival, Kanhangad south, Women, Injured, Kasaragod, Kerala, Malayalam news