നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
Jun 6, 2012, 16:13 IST
കാഞ്ഞങ്ങാട്: യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയും ഇതിനുശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പ്രതിയായ യുവാവിനെതിരെ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പരപ്പ കോളംകുളത്തെ കെ രാജേഷിനെതിരെ(22)യാണ് നീലേശ്വരം സിഐ സി കെ സുനില്‍കുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2011 ഡിസംബര്‍ 15 ന് മുമ്പ് ഒരുദിവസം പകല്‍ നേരത്ത് മാലോം വള്ളിക്കടവിലെ ചേരിപ്പാടി കോളനിയില്‍ താമസിക്കുന്ന 23 കാരിയെ രാജേഷ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
മാതാപിതാക്കള്‍ക്കും സഹോദരനും സഹോദരന്റെ ഭാര്യയ്ക്കുമൊപ്പം താമസിക്കുന്ന യുവതി വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് ബലാത്സംഗത്തിന് ഇരയായത്. അടുക്കളയില്‍ പാത്രങ്ങള്‍ എടുത്തുവെയ്ക്കുകയായിരുന്ന യുവതിയെ അമ്മാവന്റെ മകളുടെ ഭര്‍ത്താവ്കൂടിയായ രാജേഷ് ബലമായി കീഴ്‌പ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഇതിനുശേഷം യുവതിയുടെ നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ രാജേഷ് ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും നഗ്ന ചിത്രങ്ങള്‍ നാട്ടുകാരെ കാണിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ഇതെതുടര്‍ന്ന് രാജേഷിനെതിരെ പരാതിനല്‍കാന്‍ യുവതി ധൈര്യപ്പെട്ടില്ല. 2012 ജനുവരി 16 ന് വൈകുന്നേരം വല്യച്ഛന്റെ വീട്ടില്‍പോയി തിരിച്ചുവരികയായിരുന്ന യുവതിയെ രാജേഷ് വള്ളിക്കടവ് റോഡില്‍ തടഞ്ഞ് നിര്‍ത്തുകയും ഭീഷണിപ്പെടുത്തിയശേഷം തന്റെ വീട്ടിലേക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചിരുന്നു. അടിയറ്റില്‍ കലശലായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 19 ന് യുവതിയെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നടത്തിയ പരിശോധനയില്‍ ബലാത്സംഗം മൂലമാണ് യുവതിക്ക് അസ്വസ്ഥതയുണ്ടായതെന്ന് വ്യക്തമായി. ഇതോടെ രാജേഷ് തന്നെ പീഡിപ്പിച്ച കാര്യം യുവതി മാതാവിനോട് തുറന്ന് പറയുകയായിരുന്നു. മാതാവിന്റെ നിര്‍ദ്ദേശപ്രകാരം യുവതി രാജേഷിനെതിരെ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് രാജേഷിനെ അറസ്റ്റ് ചെയ്യുകയും തുടര്‍ അന്വേഷണ ചുമതല ഏറ്റെടുത്ത നീലേശ്വരം സിഐ കഴിഞ്ഞദിവസം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. വള്ളിക്കടവ് ഗവണ്‍മെന്റ് സ്‌കൂളില്‍ ആറാംതരംവരെ പഠനം നടത്തിയ യുവതി 2005 ല്‍ പഠനം നിര്‍ത്തിയശേഷം തുടര്‍ വിദ്യാഭ്യാസ പദ്ധതിപ്രകാരം വീട്ടിലിരുന്ന് പഠനം നടത്തിവരികയായിരുന്നു.

Keywords: Kasaragod, Kanhangad, Rape, Video.