അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ മൂക്ക് തകര്‍ന്ന കേസില്‍ കാര്‍ ഡ്രൈവര്‍ക്ക് പിഴശിക്ഷ
Jan 5, 2013, 21:24 IST
കാഞ്ഞങ്ങാട്: വാഹനാപകടത്തില്‍ ഓട്ടോഡ്രൈവറുടെ മൂക്ക് തകരുകയും യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ പ്രതിയായ കാര്‍ഡ്രൈവറെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. കെ എല്‍ 60 എ- 6755 നമ്പര്‍ കാര്‍ഡ്രൈവര്‍ ഉദുമ കരിപ്പോടിയിലെ എ കെ മുഹമ്മദ് സുഹൈലിനെയാണ് (20) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജി സ്‌ട്രേറ്റ് (രണ്ട്) കോടതി 2500 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
കരിപ്പോടിയിലെ കെ അബ്ദുര്‍ റഹ്മാന്റെ (64) പരാതിപ്രകാരമാണ് സുഹൈലിനെതിരെ പോലീസ് കേസെടുത്തിരുന്നത്. 2009 ഒക്‌ടോബര്‍ 18 ന് രാവിലെ 11.03ന് പാലക്കുന്നില്‍ നിന്നും യാത്രക്കാരെ കയറ്റി കെ എല്‍ 14 ബി-5419 നമ്പര്‍ ഓട്ടോറിക്ഷ അബ്ദുര്‍ റഹ്മാന്‍ ചന്ദ്രപുരത്തേക്ക് ഓടിച്ച്‌പോകുമ്പോള്‍ കരിപ്പോടി ഭജനമന്ദിരത്തിന് സമീപം എതിരെവരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ അ ബ്ദുര്‍ റഹ്മാന്റെ മൂക്ക് തകരുകയും യാത്രക്കാരായ ഖദീജ, നൗഷാദ്, നൗഷീദ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
Keywords: Kanhangad, Vehicle, court, Udma, Injured, case, Fine, Auto Driver, Kasaragod, Malayalam News, Kerala Vartha.