യുവാവിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കി
Oct 4, 2014, 08:54 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.10.2014) മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ കെ.ശരത്തിന്റെ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്കായി ചികിത്സാ കമ്മിറ്റിയുടെ ആദ്യഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ദേവസ്ഥാനത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ പി.കെ.കാര്‍ത്ത്യായനിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.വി.പത്മിനി റൊമാന്‍സ് പാര്‍ക്കിന്റെ ഭാരവാഹികളില്‍ നിന്ന് ആദ്യഫണ്ട് ഏറ്റു വാങ്ങിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഒമ്പത്, പത്ത് വാര്‍ഡ് മെമ്പര്‍മാരും വിവിധ രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകരും ആശംസകള്‍ നേര്‍ന്നു. കണ്‍വീനര്‍ സുരേശന്‍ കപ്പണക്കാല്‍ സ്വാഗതവും കുഞ്ഞിക്കണ്ണന്‍ പുഞ്ചക്കര നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ദസ്റ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 32 മരണം
Keywords: Kanhangad, Kerala, Youth, Committee, Treatment, Inauguration, Convener, Fund, Financial help for poor patients.
Advertisement: