ശമ്പളം നല്‍കാതെ ധനകാര്യ സ്ഥാപനം അടച്ചുപൂട്ടി ഉടമ മുങ്ങി
Feb 2, 2012, 16:19 IST
കാഞ്ഞങ്ങാട്: ഏഴോളം യുവതികളെ വഞ്ചിച്ച് നോര്‍ത്ത് കോട്ടച്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനം അടച്ചുപൂട്ടി ഉടമകള്‍ മുങ്ങി. മാസങ്ങളോളം ശമ്പളം കിട്ടാതെ വലഞ്ഞ സ്ഥാപനത്തിലെ ജീവനക്കാരികളായ ഏഴുപേരും ത്രിശങ്കുസ്വര്‍ഗത്തിലായി.
നോര്‍ത്ത് കോട്ടച്ചേരിയില്‍ സൂര്യ ഓഡിറ്റോറിയത്തിനടുത്തുള്ള ഗോള്‍ഡന്‍ ആര്‍ക്ക് എന്ന കെട്ടിടത്തില്‍ ഒരുവര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ബൊണാന്‍സ മെറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി എന്ന സ്വകാര്യ സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. ഈ സ്ഥാപനത്തില്‍ കാഞ്ഞങ്ങാട് കോട്ടിക്കുളം പ്രദേശത്തുനിന്നുള്ള ജീവനക്കാരികളായ ബി.കെ.സന്ധ്യ, പി.എം.ബുഷറ, കെ.കൃപ, ഡി.ധനില, കെ.അശ്വതി, എസ്.സജിന, വി.വി.നിമിത, ആര്‍.രമ്യ എന്നിവര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കിയിരുന്നില്ല.
3000 രൂപ തൊട്ട് 3500 രൂപവരെയാണ് ഇവര്‍ക്ക് ശമ്പളം നിശ്ചയിച്ചിരുന്നത്. ശമ്പളം മാസങ്ങളായി മുടങ്ങിയതോടെ ജീവനക്കാരികള്‍ ഉടമയെ സമീപിച്ചപ്പോള്‍ ഓരോ ഒഴിവുകഴിവ് പറഞ്ഞ് തലയൂരുകയായിരുന്നു.
ഏറ്റവും ഒടുവില്‍ ജനുവരി 20 ന് ശമ്പളകുടിശിക തീര്‍ത്തുതരാമെന്ന് സമ്മതിച്ചെങ്കിലും ആ ദിവസം ഉടമ സ്ഥാപനത്തിലെത്താതെ മുങ്ങുകയായിരുന്നു. യുവതികള്‍ പിന്നീട് ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ജനുവരി 31 ന് കുടിശിക നല്‍കാമെന്ന് ഉടമ അറിയിച്ചു. ഇതിനിടയില്‍ അതിരഹസ്യമായി സ്ഥാപനത്തിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സാധനങ്ങളും രായ്ക്കുരാമാനം കടത്തുകയായിരുന്നു. വഞ്ചിതരായ യുവതികള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. സ്ഥാപനം നടത്തിപ്പുകാരെ കുറിച്ച് ജീവനക്കാരികള്‍ക്ക് വ്യക്തമായ ധാരണയില്ല. കണ്ണൂര്‍ തളാപ്പ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഷംനാട് ഷാ എന്നയാളും കാസര്‍കോട്ടെ ചിലരും ചേര്‍ന്നാണ് കഴിഞ്ഞ ഒരുവര്‍ഷമായി സ്ഥാപനം നടത്തിവന്നിരുന്നത്. ഷംനാട് ഷായ്‌ക്കെതിരെയാണ് ജീവനക്കാരികള്‍ പരാതി നല്‍കിയിട്ടുള്ളത്.

ബൊണാന്‍സ കമ്പനിക്ക് മംഗലാപുരത്തും എറണാകുളത്തും വയനാട്ടിലും ഓഫീസുകളുണ്ടെന്ന് പറയപ്പെടുന്നു. വെള്ളരിക്കുണ്ട് പുതുതായി ഒരു ശാഖ തുടങ്ങാന്‍ ആലോചന നടന്നുവരുന്നതിനിടയിലാണ് ഉടമ കാഞ്ഞങ്ങാട്ടെ സ്ഥാപനം അടച്ചുപൂട്ടി മുങ്ങിയത്.
Keywords: Finance company owner, Escaped, Kanhangad, Kasaragod