സുമിതയ്ക്ക് മനസ്സുമാറി; മഹിളാ മന്ദിരത്തില്‍ നിന്നും മൂന്നാം ദിനം വീട്ടുകാര്‍ക്കൊപ്പം പോയി
Nov 3, 2014, 15:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.11.2014) യുവാവിനൊപ്പം വീടുവിട്ട യുവതി മഹിളാ മന്ദിരത്തിലെ മൂന്ന് ദിവസത്തെ താമസത്തിന് ശേഷം സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോയി. ആറങ്ങാടി അരിയിയിലെ സുകുമാരന്റെ മകള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സുമിത (20)യാണ് പരവനടുക്കം മഹിളാ മന്ദിരത്തില്‍ നിന്നും വീട്ടുകാര്‍ക്കൊപ്പം പോയത്.
അരയിയിലെ ഇര്‍ഷാദിനൊപ്പം ഏതാനും ദിവസം മുമ്പാണ് സുമിത വീടുവിട്ടത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇര്‍ഷാദും സുമിതയും പിന്നീട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയും ഇരുവരെയും ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
ഇര്‍ഷാദിനെ കോടതി വിട്ടയക്കുകയും വീട്ടുകാര്‍ക്കാപ്പം പോകാന്‍ കൂട്ടാക്കാതിരുന്ന സുമിതയെ മഹിളാ മന്ദിരത്തില്‍ അയക്കുകയുമായിരുന്നു. മൂന്ന് ദിവസം മഹിളാ മന്ദിരത്തില്‍ കഴിഞ്ഞ യുവതി ശനിയാഴ്ചയാണ് വീട്ടുകാര്‍ക്കൊപ്പം പോയത്.

Keywords : Kanhangad, Woman, Kasaragod, House, Kerala, Love, Court, Paravanadukkam, Sumitha.