പതിനഞ്ചുകാരിയുടെ തിരോധാനം; അന്വേഷണം ഊര്‍ജ്ജിതമാക്കി
Feb 3, 2012, 16:34 IST
വെള്ളരിക്കുണ്ട്: പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ഊര്‍ജ്ജി തമാക്കി. പരപ്പ കൂരാംകുണ്ട് നരിക്കുഴിയിലെ മാത്യു ജോസഫിന്റെ മകളും ചെറുപുഴ സെന്റ് മേരീസ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിനിയുമായ ആന്‍ മേരി ജോസഫിന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
ആന്‍മേരിയുടെ തിരോധാനം കനത്ത ദുരൂഹതക്ക് കാരണമായിട്ടുണ്ട്.
ആന്‍മേരിയുടെ തിരോധാനം കനത്ത ദുരൂഹതക്ക് കാരണമായിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ആന്‍മേരി നരിക്കുഴിയിലെ വീട്ടില്‍ നിന്നിറങ്ങിയത്. ചെറുപുഴ സ്‌കൂളില്‍ ആന്‍മേരി പഠനം നടത്തുന്നത് ഇവിടത്തെ ഹോസ്റ്റലില്‍ താമസിച്ചാണ്. അവധി ദിവസങ്ങളില്‍ മാത്രമേ ആന്‍മേരി വീട്ടിലേക്ക് വരാറുള്ളൂ. തിങ്കളാഴ്ച ക്ലാസ് പരീക്ഷക്ക് ആന്‍മേരി ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് ഫോണില്‍ വിളിച്ചപ്പോഴാണ് പെണ്‍കുട്ടിയെ കാണാതായതായി വ്യക്തമായത്. തുടര്‍ന്ന് പിതാവ് മാത്യു ജോസഫ് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആന്‍ മേരി എവിടെയുണ്ടെന്നത് സംബന്ധിച്ച് പോലീസിന് ഇതു വരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
Keywords: Vellarikundu, Kanhangad, Missing, Kasaragod, Girl,
Keywords: Vellarikundu, Kanhangad, Missing, Kasaragod, Girl,