വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു
Dec 8, 2011, 16:37 IST
കാഞ്ഞങ്ങാട്: പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ചു. പെരിയ കാലായടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കരിങ്കല്‍ തൊഴിലാളി, മധ്യപ്രദേശ് ഭുജ്പയുടെ മകള്‍ ദശോമതി(9)ആണ് മരിച്ചത്. ആശുപത്രയില്‍ എത്തിച്ചപ്പോഴേക്കും ദശോമതി മരിച്ചിരുന്നു. അതിനാല്‍ ജില്ലാ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്നു ഭുജ്പ പറയുന്നതെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാവുകയുള്ളുവെന്നും പോലീസ് പറഞ്ഞു.
Keywords: kasaragod, Kanhangad, Obituary, Fever, Periya,Student