പിതാവിനെ ആക്രമിച്ച് മുങ്ങിയ മകന്‍ എട്ട് വര്‍ഷത്തിനു ശേഷം പിടിയില്‍
Jun 1, 2012, 15:12 IST
വെള്ളരിക്കുണ്ട്: പിതാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളിയായ മകന്‍ എട്ടുവര്‍ഷത്തിനുശേഷം പോലീസ് പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശിയായ മന്‍സൂറിനെയാണ് (35) വെള്ളരിക്കുണ്ട് പോലീസ് വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. മന്‍സൂറിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. എട്ട് വര്‍ഷംമുമ്പ് വെള്ളരിക്കുണ്ടിലെ ബന്ധുവീട്ടില്‍വെച്ചാണ് പിതാവിനെ മന്‍സൂര്‍ മാരാകായുധങ്ങളുമായി ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ മന്‍സൂറിനെതിരെ വെള്ളരിക്കുണ്ട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നുവെങ്കിലും പോലീസിന് പിടികൊടുക്കാതെ യുവാവ് ഒളിവില്‍ പോവുകയായിരുന്നു. വര്‍ഷങ്ങളായിട്ടും മന്‍സൂറിനെ പിടികൂടാന്‍ പോലീസിന് കഴിയാതിരുന്നതിനാല്‍ ഇത് സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് പ്രകാരം മന്‍സൂറിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഹോങ്കോങ്ങില്‍ ബിസിനസ് നടത്തിവരികയായിരുന്ന മന്‍സൂര്‍ കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ടിലെത്തിയതോടെ പോലീസ് പിടികൂടുകയാണുണ്ടായത്. മന്‍സൂറിന്റെ അക്രമത്തിന് ഇരയായ പിതാവ് ഇപ്പോള്‍ കണ്ണൂരിലാണ് താമസം.

Keywords: Father attack case, Son, Arrest, Vellarikund, Kasaragod