കാഞ്ഞങ്ങാട്ട് ഫാന്‍സി കട അജ്ഞാത സംഘം അടിച്ചുതകര്‍ത്തു
Apr 27, 2012, 16:15 IST
കോട്ടച്ചേരി ബസ്സ്റാന്റിന് അടുത്ത് അക്രമിക്കപ്പെട്ട ഫാന്‍സി കട. |
നെല്ലിക്കാട്ടെ വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാന്‍സി കടക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇതുസംബന്ധിച്ച് കടയുടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട് നഗരത്തിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധര്‍ക്കും പിടിച്ചുപറിക്കാര്‍ക്കുമെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിച്ചുവരുന്നതിനിടയിലാണ് ഫാന്‍സി കട ആക്രമിക്കപ്പെട്ടത്. ഇരുളിന്റെ മറവില്‍ തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റേഷനും കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റും താവളമാക്കുന്നുണ്ട്.
Keywords: Fancy shop, Attacked, Kanhangad, Kasaragod