കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് ഒരു ട്രാവല്‍ ഉടമയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം താമസിക്കുന്ന അബ്ദുള്‍ റഹ്മാനെയാ(40)ണ് സ്‌പെഷല്‍ ബ്രാഞ്ച് സിഐ പ്രേംരാജ് അറസ്റ്റ് ചെയ്തത്.
കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിലെ ന്യൂ വേള്‍ഡ് ട്രാവല്‍ ഉടമയാണ് അബ്ദുള്‍ റഹ്മാന്‍. പാസ്‌പോര്‍ട്ട് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അബ്ദുള്‍ റഹ്മാന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് അബ്ദുള്‍ റഹ്മാന്‍ സ്‌പെഷല്‍ ബ്രാഞ്ച് സി ഐക്ക് മുന്നില്‍ ഹാജരാവുകയായിരുന്നു.
അബ്ദുള്‍ റഹ്മാനെ ഹൊ സ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളില്‍ നിരവധി പ്രതികള്‍ ഒളിവില്‍ കഴിയുകയാണ്.
Keywords : Kanhangad, Fake passport, Arrest, Kasaragod