city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജപാസ്‌പോര്‍ട്ട് കേസ്: എസ്.ഐയെ സസ്‌പെന്റ് ചെയ്തു

വ്യാജപാസ്‌പോര്‍ട്ട് കേസ്: എസ്.ഐയെ സസ്‌പെന്റ് ചെയ്തു
കാഞ്ഞങ്ങാട്: വ്യാജപാസ്‌പോര്‍ട്ട് കേസില്‍ പ്രതിയായ കോഴിക്കോട് സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം എസ്‌ഐ കെ ജയകുമാറിനെ ഉത്തരമേഖല ഐജി സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി കൊടുക്കുന്നതിന് കൂട്ടുനിന്നുവെന്ന പരാതിയില്‍ രാജപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ജയകുമാര്‍. ഈ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷണഷിച്ചുവരുന്നത്.

രാജപുരത്ത് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായി ജോലി നോക്കുമ്പോഴാണ് ജയകുമാര്‍ കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ പരന്നുകിടക്കുന്ന വ്യാജ പാസ്‌പോര്‍ട്ട് ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കള്ള പാസ്‌പോര്‍ട്ടിന് കൂട്ടുനിന്നുവെന്ന് കണ്ടെത്തിയിരുന്നു. 

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ജയകുമാര്‍ ദീര്‍ഘകാലമായി മെഡിക്കല്‍ അവധിയിലാണ്. കഴിഞ്ഞ ദിവസം ഈ കേസില്‍ ജയകുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്(ഒന്ന്)മജിസ്‌ട്രേട്ട് കോടതിയില്‍ നേരിട്ട് ഹാജരായി ഉപാധികളോടെ ജാമ്യം നേടി പുറത്തിറങ്ങി.

Keywords: Fake passport case, Suspension, SI, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia