വ്യാജ പാസ്‌പോര്‍ട്ട്; ഹൊസ്ദുര്‍ഗ് പോലീസ് 25 പേര്‍ക്കെതിരെ കേസെടുത്തു
Dec 3, 2011, 15:12 IST
കാഞ്ഞങ്ങാട് : വ്യാജ പേരുകളും വിലാസങ്ങളും ഉപയോഗിച്ച് അനധികൃതമായി പാസ്‌പോര്‍ട്ട് നേടിയ 25 പേര്‍ക്കെതിരെ കൂടി ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞയാഴ്ച രജിസ്റ്റര്‍ ചെയ്ത 25 വ്യാജ പാസ്‌പോര്‍ട്ട് കേസുകള്‍ക്ക് പുറമെയാണ് 25 പേര്‍ക്കെതിരെകൂടി വെള്ളിയാഴ്ച പോലീസ് കേസെടുത്തിരിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ടുകളാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പേരും വിലാസങ്ങളും വ്യാജമായതിനാല്‍ ഇവര്‍ ആരൊക്കെയെന്ന് കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്. അജാനൂരിലെ കൊളവയല്‍ കേന്ദ്രീകരിച്ചാണ് വ്യാജ പാസ്‌പോര്‍ട്ട് ഇടപാട് നടന്നത്. ഇനി അമ്പതു കേസുകള്‍കൂടി വ്യാജ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പോലീസിലെ ഒരു വിഭാഗം വ്യാജപാസ്‌പോര്‍ട്ടിന് ഒത്താശ നല്‍കിയതായി വ്യക്തമായിട്ടുണ്ട്.
Keywords: Fake passport, Case, Kanhangad, വ്യാജ പാസ്‌പോര്‍ട്ട്, കേസ്, കാഞ്ഞങ്ങാട്