വ്യാജപാസ്‌പോര്‍ട്ട് കേസ്: പ്രതിയെ റിമാന്‍ഡ് ചെയ്തു
Jul 9, 2012, 16:38 IST
കാഞ്ഞങ്ങാട്: വ്യാജ പാസ്‌പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കോട്ടച്ചേരിയിലെ മദനി ട്രാവല്‍സ് ഉടമ ബല്ല കടപ്പുറത്തെ പി അബ്ദുള്‍ ഹമീദ് എന്ന മദനി ഹമീദി(50)നെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
മദനിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പോലീസിന്റെ അപേക്ഷ കോടതി നാളെ പരിഗണിക്കും. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി വ്യാജപാസ്‌പോര്‍ട്ട് വിതരണം ചെയ്തു വരികയായിരുന്ന സംഘത്തിലെ പ്രധാനിയായ മദനി ഹമീദിനെ ശനിയാഴ്ച രാവിലെയാണ് ഹൊസ്ദുര്‍ഗ് എസ് ഐ എം ടി മൈക്കിളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
പാസ്‌പോര്‍ട്ട് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഹമീദ് പോലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങി നടക്കുന്നതിനിടയില്‍ ബസ് യാത്രക്കിടെയാണ് പിടിയിലായത്.

Keywords: Kanhangad, Fake passport, Accuse, Remand