വ്യാജ പാസ്‌പോര്‍ട്ട്: ഒരു പ്രതികൂടി അറസ്റ്റില്‍
May 19, 2012, 15:16 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും അജാനൂരിലെ കൊളവയലും കേന്ദ്രീകരിച്ച് വ്യാജപാസ്‌പോര്‍ട്ട് നിര്‍മ്മിച്ച കേസില്‍ ഒരു പ്രതിയെകൂടി പോലീസ് അറസ്റ്റ്‌ചെയ്തു.
ഉപ്പള കയ്യാറിലെ ജോഡ്ക ല്‍ മുഹമ്മദിന്റെ മകന്‍ എം. അബൂബക്കര്‍ സിദ്ദിഖിനെയാണ് (34) ശനിയാഴ്ച രവിലെ 8.30 മണിയോടെ ഉപ്പളയില്‍വെച്ച് പോലീസ് പിടികൂടിയത്. അബൂബക്കര്‍ സിദ്ദിഖ,് പള്ളിപറമ്പില്‍, ഗുല്‍സാന്‍ ക്വാര്‍ട്ടേഴ്‌സ്, കൊളവയല്‍ എന്ന വിലാസത്തിലാണ് വ്യാജപാസ്‌പോര്‍ട്ടുണ്ടാക്കിയത്. 2010 ജനുവരിയിലാണ് അബൂബക്കര്‍ സിദ്ദിഖ് ആള്‍മാറാട്ടത്തിലൂടെ പാസ്‌പോര്‍ട്ട് നേടിയെടുത്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
വ്യാജപാസ്‌പോര്‍ട്ട് കേസി ല്‍ നേരത്തെ അറസ്റ്റിലായ പോലീസുകാരന്‍ ഉള്‍പെടെയുള്ള സംഘത്തിലെ കണ്ണിയാണ് ഇന്ന് അറസ്റ്റിലായ അബൂബക്കര്‍ സിദ്ദിഖ്. അബൂബക്കറിന് വ്യാജപാസ്‌പോര്‍ട്ടുണ്ടാക്കാന്‍ പോലീസുകാരന്‍ ഒത്താശ നല്‍കുകയും ചെയ്തിരുന്നു. പോലീസുകാരനും പോസ്റ്റ്മാനും ചില ട്രാവല്‍ ഉടമകളും അടങ്ങുന്ന വ്യാജപാസ്‌പോര്‍ട്ട് മാഫിയാ സംഘത്തില്‍പെട്ട അബൂബക്കര്‍ സിദ്ദിഖ് പോലീസിന് പിടികൊടുക്കാതെ രണ്ടുവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. ഹൊസ്ദുര്‍ഗ് അഡീ.എസ്‌ഐ എംടി മൈക്കിള്‍, എഎസ്‌ഐ ബാബു, പ്രത്യേക സ്‌ക്വാഡിലെ അംഗങ്ങളായ രമേശന്‍, ബാബു, സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് അബൂബക്കര്‍ സിദ്ദിഖിനെ പിടികൂടിയത്.

Keywords: kasaragod, Kerala, Kanhangad, Fake passport, Arrest