കള്ളനോട്ട്: അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുന്നു
Aug 29, 2012, 14:02 IST
കാഞ്ഞങ്ങാട്: ജില്ലയില്‍ കള്ളനോട്ടെത്തിയതിന്റെ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്പെഷ്യല്‍ സ്ക്വോഡിന്റെ യോഗം ചേര്‍ന്നു. എ.എസ്.പി.എച്ച്. മഞ്ജുനാഥയുടെ സാന്നിദ്ധ്യത്തിലാണ് കാഞ്ഞങ്ങാട്ട് യോഗം ചേര്‍ന്നത്.
കേസന്വേഷണം ഉത്തരേന്ത്യ കേന്ദ്രീകരിച്ച് വിപുലപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കള്ളനോട്ട് സംഘത്തിലെ പ്രധാന പ്രതികളിലൊരാളായ ഉത്തര്‍പ്രദേശ് സ്വദേശി രാജുവിനെ പിടികൂടാന്‍ ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സംഘം പദ്ധതി ആവിഷ്കരിച്ചു.
15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകള്‍ നല്കി രാജുവില്‍ നിന്ന് കേസിലെ മുഖ്യ പ്രതിയായ ഉസ്മാന് സ്വര്‍ണ്ണ ബിസ്കറ്റുകള്‍ വാങ്ങിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ കണ്ടെത്തിയ കള്ളനോട്ടുമായി ബന്ധപ്പെട്ട കേസില്‍ ഇതുവരെ നാലുപേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അണങ്കൂര്‍ പച്ചക്കാട്ടെ കെ.എ അബ്ദുന്നാസര്‍(36), ഉഡുപ്പി സ്വദേശി ചേതന്‍ എന്നിവരെ രണ്ട് ദിവസം മുമ്പാണ് അറസ്റ്റ് ചെയ്തത്.
കര്‍ണ്ണാടക ബണ്ട്വാള്‍ സ്വദേശി ഉസ്മാനും ചെറുവത്തൂര്‍ കൈതക്കാട് സ്വദേശി അബ്ദുല്‍ ജബ്ബാറുമാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ഗള്‍ഫിലുള്ള ഉഡുപ്പി സ്വദേശി മൊയ്തീന് ഹാജിയുടെ നിര്‍ദ്ദേശപ്രകാരം 24 ലക്ഷം രൂപയുടെ കള്ളനോട്ട് ബണ്ട്വാള്‍ സ്വദേശി ഉസ്മാന് അബ്ദുന്നാസറിനെ ഏല്‍പ്പിക്കുകയും ഇതില്‍ 17 ലക്ഷം രൂപ ഉസ്മാനു തന്നെ മടക്കിനല്‍കുകയും ചെയ്തിരുന്നു. ബാക്കി ഏഴുലക്ഷം രൂപയുടെ കള്ളനോട്ട് വീട്ടില്‍ സൂക്ഷിച്ച ശേഷം അബ്ദുന്നാസര്‍ കാസര്‍കോട്ടേക്ക് എത്തുകയായിയിരുന്നു. ഇതിനിടെ കള്ളനോട്ട് കത്തിച്ചതായും ഇതിന്റെ ചാരം പോലീസ് പരിശോധനയ്ക്കായി കൊണ്ട് പോയതായും റിപ്പോര്‍ട്ടുണ്ട്.
സി.ഐമാരായ കെ.വി വേണുഗോപാല്‍, സി.കെ സുനില്‍ കുമാര്‍, ബാബു പെരിങ്ങേത്ത് തുടങ്ങിയ പോലീസ് ഉദ്ധ്യോഗസ്ഥരും സ്പെഷ്യല്‍ സ്ക്വോഡിന്റെ യോഗത്തില്‍ എത്തിയിരുന്നു.
Keywords: Fake Notes, Police, Case, Arrest, CI, Kanhangad, Cheruvathur, Anangoor, Karnataka