ഹൊസ്ദുര്‍ഗ് കോടതിയില്‍ പിഴത്തുകയില്‍ വീണ്ടും കള്ളനോട്ട്
Jul 3, 2013, 19:50 IST
കാഞ്ഞങ്ങാട്: കോടതിയില്‍ പിഴയായി അടച്ച തുകയില്‍ കള്ളനോട്ട് കണ്ടെത്തി. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ബുധനാഴ്ച രാവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഞ്ഞങ്ങാട്ട് ശാഖയിലെത്തിച്ച തുകയില്‍ 500 രൂപയുടെ കള്ളനോട്ട് കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് ഹൊസ്ദുര്‍ഗ് ബാറിലെ ഒരു അഭിഭാഷകന്‍ മുഖാന്തരം പടന്ന സ്വദേശി ഒരു പെറ്റി കേസിലെ പിഴശിക്ഷയായി 1000 രൂപ ഹൊസ്ദുര്‍ഗ് കോടതിയില്‍അടച്ചത്. കഴിഞ്ഞയാഴ്ച ഇതേ കോടതിയില്‍ തന്നെ അടച്ച ജാമ്യ സംഖ്യയില്‍ 500 രൂപയുടെ രണ്ട് കള്ളനോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടയിലാണ് ഇതിനിടയിലാണ് വീണ്ടും കള്ളനോട്ട് കണ്ടെത്തിയത്.
സംഭവം ആവര്‍ത്തിച്ചതോടെ അഭിഭാഷകരും പ്രതികളും കോടതിയിലടക്കുന്ന അഞ്ഞൂറ് രൂപനോട്ടുകള്‍ പ്രത്യേകം നിരീക്ഷിച്ച് അടയാളം രേഖപ്പെടുത്തിയാണ് ഇപ്പോള്‍ കോടതിയില്‍ സ്വീകരിക്കുന്നത്. ചൊവ്വാഴ്ച പടന്ന സ്വദേശിക്ക് വേണ്ടി അഭിഭാഷകന്‍ അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടുകളാണ് കോടതിയിലടച്ചത്. ഈ രണ്ട് നോട്ടുകളുടെയും നമ്പറുകള്‍ കോടതി ജീവനക്കാര്‍ പ്രത്യേകം അടയാളപ്പെടുത്തി സ്വീകരിച്ചിരുന്നു. ഇതിലൊരു നോട്ടാണ് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്.
ബാങ്ക് അധികൃതരാണ് കള്ളനോട്ട് കണ്ടെത്തിയ വിവരം സ്ഥിരീകരിച്ച് കോടതി ഓഫീസിനെ വിവരമറിയിച്ചത്. നേരത്തെ കള്ളനോട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പടന്നക്കാട്ട് അനന്തംപള്ളയിലെ സി.എച്ച് നൗഷാദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നുവര്‍ഷം മുമ്പ് നടന്ന രാഷ്ട്രീയ സംഘടന കേസില്‍ പ്രതിയായ നൗഷാദ് കോടതിയില്‍ ഹാജരാകാന്‍ വീഴ്ച വരുത്തിയതിന് കോടതി ജാമ്യക്കാര്‍ക്ക് പിഴ ശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് അടച്ച തുകയിലാണ് കള്ളനോട്ടുകള്‍ കണ്ടത്. പടന്ന സ്വദേശി അടച്ച രണ്ട് അഞ്ഞൂറ് രൂപ നോട്ടില്‍ ഒന്ന് കള്ളനോട്ട് കണ്ടെത്തിയ സാഹചര്യത്തില്‍ കോടതി സൂപ്രണ്ട് പോലീസിന് പരാതി നല്‍കും.

Keywords : Kanhangad, Court, Fake Notes, Police, Kerala, Hosdurg, Accused, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.