ഹോമിയോപ്പതി മരുന്നിന്റെ മറവില്‍ ചാരായ വില്‍പ്പന; അന്വേഷണം ആരംഭിച്ചു
Feb 15, 2012, 16:26 IST
കാഞ്ഞങ്ങാട്: ആയുര്‍വ്വേദ-ഹോമിയോപ്പതി മരുന്നിന്റെ മറവില്‍ കാഞ്ഞങ്ങാട് ടൗണില്‍ ഉലഹന്നാന്‍ സ്പിരിറ്റും ഉലഹന്നാന്‍ ചാരായം എന്ന പേരില്‍ മദ്യലഹരി പകരുന്ന മരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇതേ കുറിച്ച് എക്‌സൈസ് അധികൃതര്‍ അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെ കുറിച്ച് പ്രാഥമിക വിവരങ്ങള്‍ ഇതിനകം ശേഖരിച്ചു. ഉലഹന്നാന്‍ സ്പിരിറ്റിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്‌സൈസ് അധികൃതര്‍.
ഉത്തര്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്ന ഹോമിയോ മരുന്ന് നിര്‍മ്മാണ കമ്പനിയുടെ പേരിലുള്ള വ്യാജ സ്റ്റിക്കര്‍ പതിപ്പിച്ച് സ്പിരിറ്റില്‍ വെള്ളം ചേര്‍ത്ത് ചാരായമാക്കിയും സ്പിരിറ്റും നിറച്ച കുപ്പികളാണ് കാഞ്ഞങ്ങാട് ബസ്സ്റ്റാന്റ് പരിസരത്ത് വ്യാപകമായി വിറ്റഴിച്ചുവരുന്നത്. നല്ല ലഹരി പകരുന്നതാണ് ഈ സാധനം. ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി ഉലഹന്നാന്‍ സ്പിരിറ്റിന്റെ വില്‍പ്പന കാഞ്ഞങ്ങാട്ട് തകൃതിയായി നടന്നുവരികയാണ്. സമൂഹത്തിലെ ഉന്നതന്മാരില്‍ പലരും ഈ സ്പിരിറ്റിന്റെ രുചി പലപ്പോഴായും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മംഗലാപുരത്ത് നിന്ന് അതിരഹസ്യമായി സ്പിരിറ്റ് എത്തിച്ചാണ് ഹോമിയോമരുന്ന് കുപ്പികളില്‍ നിറച്ചും ചാരായമാക്കിയും വിറ്റഴിച്ചുവരുന്നത്.
അതിനിടെ കാഞ്ഞങ്ങാട്ടെ ഒരു ആയുര്‍വ്വേദ-ഹോമിയോ മരുന്ന് വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് മദ്യത്തെ വെല്ലുന്ന ലഹരി പ്രധാനം ചെയ്യുന്ന ഹോമിയോ മരുന്ന് വന്‍തോതില്‍ വിറ്റഴിച്ചുവരുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സാധാരണ മദ്യത്തില്‍ 45 ശതമാനത്തിന് താഴെയാണ് ആല്‍ക്കഹോളിന്റെ കണക്ക്. ബിയറിലുള്ള ആല്‍ക്കഹോളിന്റെ അംശം 6 ശതമാനത്തില്‍ താഴെയാണ്. എന്നാല്‍ രഹസ്യമായി വിറ്റഴിക്കുന്ന ഈ ഹോമിയോ മരുന്നില്‍ 97 ശതമാനമാണ് ആല്‍ക്കഹോളിന്റെ തോത്. മദ്യശാലയില്‍ കയറി 60 മില്ലി മദ്യം കഴിച്ചാല്‍ ഈ ഹോമിയോ മരുന്ന് 30 മില്ലി കഴിച്ചാല്‍ നല്ലരീതിയില്‍ തലക്ക് മത്ത് പിടിക്കും. അതുകൊണ്ട് തന്നെ ഈ ഹോമിയോ മരുന്ന് വിപണിയില്‍ സുലഭമായി വിറ്റഴിച്ച് സമ്പന്നന്മാരായ പലരും കാഞ്ഞങ്ങാട്ട് ഇപ്പോഴുണ്ട്.
'കാഞ്ഞങ്ങാട്ട് ഹോമിയോ മരുന്ന് കഴിച്ചാല്‍ തലയ്ക്ക് പിടിക്കും'
'കാഞ്ഞങ്ങാട്ട് ഹോമിയോ മരുന്ന് കഴിച്ചാല്‍ തലയ്ക്ക് പിടിക്കും'
Keywords: Liquor, Sale, Busstand, Kanhangad, Kasaragod, police-enquiry