city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലയോര­ത്ത് കള്ളതോ­ക്കു­കള്‍ ക­ഥ പ­റ­യു­ന്നു; രണ്ടു­പേര്‍ അറ­സ്റ്റില്‍

മലയോര­ത്ത് കള്ളതോ­ക്കു­കള്‍ ക­ഥ പ­റ­യു­ന്നു; രണ്ടു­പേര്‍ അറ­സ്റ്റില്‍
ചി­റ്റാ­രി­ക്കാല്‍: മ­ല­യോ­ര­ത്ത് ക­ള്ള­തോ­ക്കു­കള്‍ ക­ഥ പ­റ­യുന്നു. ക­ള്ള­തോ­ക്കു­ക­ളു­ടെ വില്‍­പ്പ­നയും ഉ­പ­യോ­ഗവും വ്യാ­പ­ക­മാ­യി­രി­ക്കു­ക­യാണ്. ക­ള്ള­തോ­ക്കു­കള്‍ കൈവ­ശം വെ­ച്ച ര­ണ്ടു­പേ­രെ ചി­റ്റാ­രി­ക്കല്‍ പോ­ലീ­സ് ചൊ­വ്വാഴ്­ച രാത്രി അ­റ­സ്­റ്റ് ചെ­യ്­തു.

ബൈ­ക്കില്‍ ലൈ­സന്‍­സി­ല്ലാ­ത്ത തോ­ക്കു­മാ­യി വ­രി­ക­യാ­യി­രു­ന്ന ഭീ­മ­ന­ടി ചെ­മ്മ­രം­ക­യ­ത്തെ സാ­ബു (33), പാ­ടി­യോ­ട്ട് ചാല്‍ മു­ണ്ട­റ­ങ്ങാ­ന­ത്തെ സു­നീ­ഷ് (30) എ­ന്നി­വ­രെ­യാ­ണ് പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത­ത്. ചി­റ്റാ­രി­ക്കാല്‍ എ­സ് ഐ­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള പോ­ലീ­സ് സം­ഘം ക­ടു­മേ­നി­യില്‍ വാ­ഹ­ന പ­രി­ശോ­ധ­ന ന­ട­ത്തു­മ്പോള്‍ സാ­ബു­വും സു­നീ­ഷും സ­ഞ്ച­രി­ച്ച ബൈ­ക്ക് പി­ടി­കൂ­ടു­ക­യാ­യി­രു­ന്നു.

ബൈ­ക്ക് പ­രി­ശോ­ധി­ച്ച­പ്പോ­ഴാ­ണ് ലൈ­സന്‍­സി­ല്ലാ­ത്ത നാ­ടന്‍ തോ­ക്ക് ക­ണ്ടെ­ത്തി­യ­ത്. ഉ­ടന്‍ ത­ന്നെ ബൈ­ക്ക് ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത പോ­ലീ­സ് ഇ­രു­വ­രെ­യും അ­റ­സ്റ്റ് ചെ­യ്യു­ക­യാ­യി­രു­ന്നു. മല­യോര പ്രദേ­ശ­ങ്ങ­ളിലെ വിവിധ ഭാഗ­ങ്ങ­ളി­ല്‍ അന­ധി­കൃത തോക്കു­കള്‍ നിര്‍മ്മി­ക്കുന്ന രഹ­സ്യ കേന്ദ്ര­ങ്ങ­ളു­ണ്ടെങ്കിലും നട­പ­ടി­യു­ണ്ടാ­കു­ന്നി­ല്ലെ­ന്നാ­ണ് പ­രാതി. രാജ­പു­രം, ചിറ്റാ­രി­ക്കാല്‍, വെള്ള­രി­ക്കു­ണ്ട്, മാലോം, പാണ­ത്തൂര്‍ തുട­ങ്ങിയ മല­യോര പ്രദേ­ശ­ങ്ങ­ളിലെ വനമേഖ­ല­ക­ളി­ലാണ് കള്ള­ത്തോക്ക് നിര്‍മ്മാണ കേന്ദ്ര­ങ്ങള്‍ പ്രവര്‍ത്തി­ക്കു­ന്ന­ത്.
വന്‍മാഫിയാ സംഘം തന്നെ കള്ള­ത്തോക്ക് നിര്‍മ്മാ­ണ­ത്തിന് പിന്നി­ലു­ണ്ട്.

Keywords: Fake revolver, Chittarikkal, Arrest, Kasaragod, Kanhangad, Police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia