വ്യാജരേഖയുണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച യുവാവിന് 16 മാസം തടവ്
Jun 27, 2012, 11:06 IST
കാഞ്ഞങ്ങാട്: സ്‌കൂള്‍ പ്രധാനാധ്യാപികയുടെയും ഡോക്ടറുടെയും പേരിലുള്ള വ്യാജ സീലും ഒപ്പുമുണ്ടാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച കേസില്‍ പ്രതിക്ക് കോടതി 16 മാസം തടവും 6000 രൂപ പിഴയും ശിക്ഷവിധിച്ചു. പള്ളിക്കര തൊട്ടിയിലെ ബദറുല്‍ മുനീറിനെ (29)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (രണ്ട്) ശിക്ഷിച്ചത്.
മൂന്നുവകുപ്പുകളിലായി ഒരുവര്‍ഷം, മൂന്ന്, ഒന്ന് മാസം എന്നിങ്ങനെയാണ് തടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പള്ളിക്കര ഗവ. ഹയര്‍സെക്കണ്ടറി പ്രധാനാധ്യാപികയായിരുന്ന കുന്നംകുളം സ്വദേശിനി നളിനിയുടെ പരാതിയിലാണ് നേരത്തെ മുനീറിനെതിരെ ബേക്കല്‍ പോലീസ് കേസെടുത്തത്.
പ്രധാനാധ്യാപികയുടെ ഔദ്യോഗിക സീലും ഒപ്പും വ്യാജമായി ഉണ്ടാക്കി പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുകയായിരുന്നു. 2000 ഒക്‌ടോബറിലാണ് സംഭവം. അപേക്ഷയ്‌ക്കൊപ്പം കാഞ്ഞങ്ങാട്ടെ ഡോ. നിത്യാനന്ദബാബുവിന്റെ പേരില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമുണ്ടാകിയും വെച്ചിരുന്നു. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് വിശദമായി പരിശോധനക്കായി വിവരങ്ങള്‍ അയച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

Keywords: F ake document case, Court punishment, Youth, Kanhangad, Kasaragod