ഡോക്ടര്‍ വേഷം ചമഞ്ഞ് വീട്ടിലെത്തി യുവതിയെ പരിശോധിച്ചയാള്‍ പിടിയില്‍; ഒരാള്‍ രക്ഷപ്പെട്ടു
Apr 29, 2015, 10:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29/04/2015) ഡോക്ടര്‍മാരാണെന്ന് പറഞ്ഞ് വീട്ടിലെത്തി യുവതിയെ പരിശോധിച്ച രണ്ടംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഏച്ചിക്കാനം കല്ല്യാണത്താണ് സംഭവം.
പാണത്തൂര്‍ സ്വദേശിയായ റഷീദ് എന്ന യുവാവിനെയാണ് ബുധനാഴ്ച ഉച്ചയോടെ നാട്ടുകാര്‍ പിടികൂടിയത്. റഷീദിനൊപ്പമുണ്ടായിരുന്ന ഷൗക്കത്ത് ഓടിരക്ഷപ്പെട്ടു. കല്ല്യാണം സ്വദേശിനിയായ ഒരു യുവതിയുമായി ബന്ധപ്പെട്ട് കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കുടുംബ കോടതിയില്‍ നിന്നും അയച്ച ഡോക്ടര്‍മാരാണെന്ന് പരിചയപ്പെടുത്തിയാണ് ഷൗക്കത്തും റഷീദും ചൊവ്വാഴ്ച യുവതിയുടെ വീട്ടിലെത്തിയത്. യുവതിയെ പരിശോധിച്ച ശേഷം കാല്‍സ്യം കുറവാണെന്നും മരുന്നുകള്‍ കുറിച്ചു നല്‍കാമെന്നും ബുധനാഴ്ച വീണ്ടും വരാമെന്നും പറഞ്ഞ് ഇവര്‍ തിരിച്ചുപോയി.
ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ കുടുംബ കോടതിയില്‍ ഫോണ്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ തങ്ങള്‍ അത്തരത്തിലൊരു സംഘത്തെ അയച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഇതോടെ വ്യാജ ഡോക്ടര്‍ സംഘത്തെ പിടികൂടാനായി വീട്ടുകാരും നാട്ടുകാരും തയ്യാറായി നിന്നു. ബുധനാഴ്ച ഉച്ചയോടെ വീണ്ടുമെത്തിയപ്പോഴാണ് റഷീദിനെ പിടികൂടിയത്. ഇതിനിടയില്‍ ഷൗക്കത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ അമ്പലത്തറ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ എന്‍ രാഘവന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി റഷീദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Keywords : Kanhangad, Kasaragod, Kerala, Doctor, Fake Doctor, Natives, Police, Custody, Ambalathara, Rasheed.