കാഞ്ഞങ്ങാട് മലബാര്‍ ഗോള്‍ഡില്‍ നിന്നും 1.80 ലക്ഷംരൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി
Aug 17, 2012, 21:02 IST
ജ്വലറി അതികൃധര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് സി.ഐ. കെ.വി. വേണുഗോപാലന്റെ നതൃത്വത്തിലുള്ള പോലീസ് സംഘം ജ്വല്ലറിയില്‍ എത്തുകയും കണ്ടെത്തിയ കള്ളനോട്ടുകള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ചെറുവത്തൂര്‍ ഭാഗത്തുനിന്നും സ്വര്‍ണം വാങ്ങാനെത്തിയവരാണ് കള്ളനോട്ടുകള്‍ നല്‍കിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെറുവത്തൂരിലെ ഏതാനും വീടുകളും റെയ്ഡ് നടത്തി. ഒരാളെ കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. ഉച്ചയ്ക്കുമുമ്പാണ് സ്വര്‍ണം പര്‍ച്ചേസിംഗ് നടത്തിയത്. സ്വര്‍ണമെടുക്കാന്‍ വന്നവര്‍ നല്കിയ വിലാസത്തിന്റെ അടിസ്ഥാനത്തിലാണ് ചെറുവത്തൂര്‍ ഭാഗത്ത് പോലീസ് റെയ്ഡ് ആരംഭിച്ചിരിക്കുന്നത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് എ.എസ്.പി. മഞ്ചുനാഥിന്റെ നേതൃത്വത്തില്‍ വിപുലമായ അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.
ഹൊസ്ദുര്‍ഗ് സി.ഐയെ കൂടാതെ നീലേശ്വരം സി.ഐ., ചന്തേര എസ്.ഐ. തുടങ്ങിയവരും റെയ്ഡില്‍ പങ്കെടുപങ്കെടുത്തിട്ടുണ്ട്. കള്ളനോട്ട് കണ്ടെടുത്തെങ്കുലം പ്രതികള്‍ കടന്നുകളയാതിരിക്കാന്‍ എഫ്.ഐ.ആര്.പോലും റജിസ്റ്റര്‍ ചെയ്യാന്‍ സമയം കളയാതെയാണ് പോലീസ് റെയ്ഡ് തുടങ്ങിയത്.
Keywords: Kanhangad, Kasaragod, Fake Notes, Police-raid, Kerala, Malabar Gol