30 ലക്ഷത്തിന്റെ കള്ളനോട്ട് കേസ്: യുവതിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
Nov 9, 2012, 17:34 IST
കാഞ്ഞങ്ങാട്: ദുബൈയില്‍ നിന്നും കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് 30 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ കടത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും. കള്ളനോട്ട് കേസിലെ മുഖ്യപ്രതിയായ ചെറുവത്തൂര്‍ കൈതക്കാട്ടെ അബ്ദുല്‍ ജബ്ബാറിന്റെ ഭാര്യ സുബൈദയെയാ(35)ണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് ക്രൈംബ്രാഞ്ച് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ അപേക്ഷ നല്‍കിയതായി സൂചനയുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സുബൈദയെ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി പി പ്രേമരാജന്‍ അറസ്റ്റ് ചെയ്തത്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ 30 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ വിതരണം ചെയ്യാന്‍ നേതൃത്വം നല്‍കിയ അബ്ദുല്‍ ജബ്ബാറിന് ഇക്കാര്യത്തില്‍ വേണ്ട സഹായങ്ങള്‍ ഭാര്യ സുബൈദ നല്‍കിയതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. കാഞ്ഞങ്ങാട്ടെ ഒരു ജ്വല്ലറിയില്‍ കള്ളനോട്ട് നല്‍കി സ്വര്‍ണം വാങ്ങാന്‍ അബ്ദുല്‍ ജബ്ബാര്‍ നടത്തിയ ശ്രമം കൈയ്യോടെ പിടിക്കപ്പെട്ടതോടെയാണ് ജില്ലയില്‍ നടന്ന വന്‍തോതിലുള്ള കള്ളനോട്ട് ഇടപാടുകളെ കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തു വന്നത്.
ലോക്കല്‍ പോലീസ് ആദ്യം അന്വേഷിച്ച കള്ളനോട്ട് കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഗള്‍ഫിലെ ജയിലില്‍ വെച്ച് അബ്ദുല്‍ ജബ്ബാര്‍ പരിചയപ്പെട്ട ഉഡുപ്പി സ്വദേശിയായ മുഹ്‌യുദ്ദീന്‍ ഹാജിയാണ് കള്ളനോട്ട് വിതരണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ജബ്ബാറിന് പുറമെ അണങ്കൂര്‍ പച്ചക്കാട്ടെ അബ്ദുല്‍ നാസര്‍, ഉഡുപ്പിയിലെ ചേതന്‍, ബണ്ട്‌വാളിലെ ഉസ്മാന്‍ എന്നിവരെയും കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത ഈ കേസ് ദേശീയ അന്വേഷണ ഏജന്‍സിയെ ഏല്‍പിക്കുമെന്ന് സൂചനയുണ്ട്. ഗള്‍ഫിലുള്ള മുഹ്‌യുദ്ദീന്‍ ഹാജിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.

Keywords: Case, Women, Fake Money, Crimebranch, Kasaragod, Court, Police, Poochakadu, Kanhangad, Kerala.