കള്ളനോട്ട് കേസ്: ചേതന്‍ ഉസ്മാനെ തിരിച്ചറിഞ്ഞു
Sep 7, 2012, 20:50 IST
കാഞ്ഞങ്ങാട്: കള്ളനോട്ട് വിതരണ സംഘത്തില്‍പ്പെട്ട ഉഡുപ്പി സ്വദേശി ചേതന്‍ കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും കള്ളനോട്ടുകള്‍ ചിലര്‍ക്ക് കൈമാറിയ മംഗലാപുരം ബണ്ട്വാള്‍ സ്വദേശി ഉസ്മാനെ തിരിച്ചറിഞ്ഞു. റിമാന്റില്‍ കഴിയുന്ന ഉസ്മാനെ കാഞ്ഞങ്ങാട് സബ്ജയിലില്‍ വെച്ചാണ് ചേതന്‍ തിരിച്ചറിഞ്ഞത്.
പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ചേതനെ വ്യാഴാഴ്ച നീലേശ്വരം സിഐ സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തെളിവെടുപ്പിനായി കാഞ്ഞങ്ങാട് സബ്ജയിലിലേക്ക് കൊണ്ടുപോയിരുന്നു. ഉസ്മാനെ തിരിച്ചറിഞ്ഞ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനായിരുന്നു ഇത്.
ദുബൈയില്‍ നിന്ന് ഉഡുപ്പി സ്വദേശി മൊയ്തീന്‍ ഹാജി സ്യൂട്‌കെയ്‌സില്‍ ഉസ്മാനെ ഏല്‍പ്പിച്ച 31 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് മൊയ്തീന്‍ഹാജിയുടെ നിര്‍ദ്ദേശപ്രകാരം ഉസ്മാന്‍ ചേതന് കൈമാറിയിരുന്നു. ഇതിനുശേഷം സ്യൂട്‌കെയ്‌സില്‍ നിന്ന് 15 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ചേതന്‍ ഉസ്മാനെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ കള്ളനോട്ടിലൊരു ഭാഗം കുഴല്‍പ്പണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചെറുവത്തൂര്‍ കൈതക്കാട്ട് വാടക വീട്ടില്‍ താമസിക്കുന്ന പെരിങ്ങോം സ്വദേശി അബ്ദുള്‍ ജബ്ബാറിന്റെ ഭാര്യയെ ഉസ്മാന്‍ ഏല്‍പ്പിച്ചു മടങ്ങി.
കാസര്‍കോട്ടെ വ്യാപാരി നാസറിനും കള്ളനോട്ടില്‍ ഒരുഭാഗം കൈമാറിയിരുന്നു. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ചേതനെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാ ക്കി.

Keywords: Fake currency, Case, Chethan, Usman, Kasaragod, Subjail, Nileshwaram