city-gold-ad-for-blogger

കള്ളനോട്ട് കേസ്: പ്രതികളുടെ റിമാന്‍ഡ്‌ കലാവധി നീട്ടി

കള്ളനോട്ട് കേസ്: പ്രതികളുടെ റിമാന്‍ഡ്‌ കലാവധി നീട്ടി
Chethan
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്-ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികളില്‍ രണ്ടുപേരുടെ റിമാന്‍ഡ്‌ കോടതി സെപ്തംബര്‍ 24 വരെ നീട്ടി.

മംഗലാപുരം ബണ്ട്വാള്‍ സ്വദേശിയായ ഉസ്മാന്‍, ഉഡുപ്പി സ്വദേശി ചേതന്‍ എന്നിവരുടെ റിമാന്‍ഡാണ്ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി നീട്ടിയത്.

ഈ കേസിലെ മറ്റൊരു പ്രതിയായ പെരിങ്ങോം സ്വദേശിയും ചെറുവത്തൂര്‍ കൈതക്കാട്ടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്ദുല്‍ ജബ്ബാറും റിമാന്‍ഡില്‍ കഴിയുകയാണ്. അറസ്റ്റിലായ മൂന്ന് പ്രതികളെയും പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ അന്തര്‍ സംസ്ഥാന കള്ളനോട്ട് മാഫിയകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.

ചേതനെ ചോദ്യം ചെയ്തപ്പോള്‍ ദുബൈയില്‍ നിന്നും കള്ളനോട്ട് കൈമാറിയ സൂത്രധാരന്‍ ഉഡുപ്പിയിലെ മൊയ്തീന്‍ ഹാജിയെ കുറിച്ചുള്ള വിവരവും പോലീസിന് ലഭിച്ചു. മൊയ്തീന്‍ ഹാജിയുടെ ഉഡുപ്പിയിലെ വീട്ടുവേലക്കാരിയുടെ മകനാണ് കള്ളനോട്ട് കേസില്‍ പ്രതികളില്‍ ഒരാളായ ചേതന്‍.

ഉസ്മാന് ദുബൈയില്‍ നിന്ന് 31 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഒളിപ്പിച്ചു വെച്ച സ്യൂട്ട്‌കെയ്‌സ് മൊയ്തീന്‍ ഹാജി കൈമാറിയതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. മൊയ്തീന്‍ ഹാജിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് ഈ സ്യൂട്ട്‌കെയ്‌സ് കണ്ടെടുത്തു. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ചേതനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.

Keywords: Fake currency case, Kanhangad, Accuse, Remand, Court, Extent, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia