സഹോദരനെ കള്ളക്കേസില്‍ കുടുക്കാന്‍ തീവെപ്പ്: പരാതിക്കാരനായ പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം
Jul 24, 2015, 15:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/07/2015) സഹോദരനെ കള്ളക്കേസില്‍ കുടുക്കാന്‍ സ്വന്തം വീട്ടുമുറ്റത്ത് സൂക്ഷിച്ച മര ഉരുപ്പടികള്‍ക്ക് തീവെച്ച കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യപ്രതിക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ചിറ്റാരിക്കാല്‍ സ്‌റ്റേഷന്‍ പരിധിയിലെ മുനയന്‍കുന്ന് ഓടപ്ലാക്കല്‍ ഒ.എ അബ്ദുല്‍ സലാമിനെതിരെയാണ് (48) പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
2013 മാര്‍ച്ച് 17 ന് അബ്ദുല്‍ സലാമിന്റെ വീട്ടുവരാന്തയില്‍ അട്ടിയിട്ട് സൂക്ഷിച്ച മര ഉരുപ്പടികള്‍ക്ക് അബ്ദുള്‍ സലാം തന്നെ തീയിട്ട് 25000 രൂപയുടെ നഷ്ടം വരുത്തിയിരുന്നു. എന്നാല്‍ ഇത് അയല്‍പക്കത്ത് താമസിക്കുന്ന സഹോദരന്‍ സാദിഖ് അലിയും (50), മറ്റൊരു ബന്ധുവായ ഫാത്വിമയും ചേര്‍ന്ന് നടത്തിയതാണെന്ന് ആരോപിച്ച് അബ്ദുല്‍ സലാം ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കി.
ഇതിനെ തുടര്‍ന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പരാതി തീര്‍ത്തും വ്യാജമാണെന്നും പരാതിക്കാരനും പ്രതിയെന്ന് ചൂണ്ടിക്കാണിച്ചവരും കുടുംബ സ്വത്ത് സംബന്ധിച്ച പ്രശ്‌നത്തില്‍ പരസ്പരം വിരോധത്തിലാണെന്നും സംഭവത്തിന് രണ്ടുമാസം മുമ്പ് സാദിഖ് അലിയുടെ റബ്ബര്‍ തോട്ടത്തില്‍ നിന്നും ചിരട്ടയും റബ്ബര്‍ പാലും മറ്റും നശിപ്പിക്കുന്നത് ഫാത്വിമ കണ്ടിരുന്നുവെന്നും ഇത് സംബന്ധിച്ച് സാദിഖ് അലി പോലീസില്‍ പരാതി കൊടുക്കുമെന്ന് കരുതിയാണ് മര ഉരുപ്പടികള്‍ക്ക് തീയിട്ട് കുറ്റം അയല്‍ക്കാരുടെ മേല്‍ കെട്ടിവെക്കാന്‍ പരാതി നല്‍കിയതെന്നും പോലീസ് കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് അബ്ദുല്‍ സലാമിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
Keywords : Kanhangad, Kerala, Court, Accuse, Police, Investigation, Abdul Salam, Fake Complaint.
Advertisement: