വ്യാജ ചെക്ക് നല്‍കി കബളിപ്പിച്ചു
Apr 27, 2012, 16:00 IST
കാഞ്ഞങ്ങാട്: ടയര്‍ ഇടപാട് നടത്തിയതില്‍ പണത്തിന് പകരം വ്യാജ ചെക്ക് നല്‍കി കബളിപ്പിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദ്ദേശപ്രകാരം രണ്ട് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. പടന്നക്കാട് സാം ട്രേഡിംഗ് കമ്പനിയുടെ പ്രൊപ്രൈറ്റര്‍ അബ്ദുള്‍ മുനീറിന്റെ പരാതിയില്‍ കാസര്‍കോട് കുഡ്ലുവിലെ ഉസ്മാന്‍ (43), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് (1) കോടതി നിര്‍ദ്ദേശ പ്രകാരം കേസ് രജിസ്റര്‍ ചെയ്തത്.
2012 മാര്‍ച്ച് 30ന് അബ്ദുള്‍ മുനീറിന്റെ ടയര്‍ കടയില്‍ നിന്നും ഉസ്മാനും കൂട്ടാളിയും ടയര്‍ വാങ്ങിയിരുന്നു. പണത്തിന് പകരം 4000 രൂപയുടെ ചെക്കാണ് ഇരുവരും അബ്ദുള്‍ മുനീറിന് നല്‍കിയത്. ഈ ചെക്കുമായി ബാങ്കില്‍ നിന്നും പണമെടുക്കാന്‍ പോയപ്പോഴാണ് ചെക്ക് വ്യാജമാണെന്ന് അബ്ദുള്‍ മുനീര്‍ തിരിച്ചറിഞ്ഞത്. ഉസ്മാനും കൂട്ട് പ്രതിയും വ്യാജമായി ഒപ്പിട്ട ചെക്കായിരുന്നു അബ്ദുള്‍ മുനീറിന് നല്‍കിയത്. ഈ സാഹചര്യത്തിലാണ് അബ്ദുള്‍ മുനീര്‍ ഉസ്മാനുംമറ്റുമെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹരജി നല്‍കിയത്.

Keywords: Fake check case, Kanhangad, Kasaragod