വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; പോസ്റ്റുമാന്‍ റമാന്റില്‍
Apr 18, 2012, 16:53 IST
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് തഹസില്‍ദാരുടെയും അജാനൂര്‍ വില്ലേജ് ഓഫീസറുടെയും പേരുകളില്‍ വ്യാജ സീലുകളും ഒപ്പുകളുമുണ്ടാക്കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുകയും ഇവ ഉപയോഗിച്ച് പാസ്പോര്‍ട്ടുകള്‍ തരപ്പെടുത്തി ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്ന സ്ത്രീക്ക് ഒത്താശ നല്‍കിയതുള്‍പ്പെടെ രണ്ടുകേസുകളില്‍ പ്രതിയായ കൊളവയലിലെ പോസ്റുമാനെ കോടതി റിമാന്റ് ചെയ്തു.
കൊളവയല്‍ ബ്രാഞ്ച് പോസ്റ് ഓഫീസിലെ പോസ്റുമാന്‍ അജാനൂര്‍ മീത്തല്‍ വീട്ടിലെ എം വി ബാല(44)നെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ്(ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. ഇന്നലെ അറസ്റിലായ ബാലനെ ഉച്ചയോടെയാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ഈ കേസിലെ ഒന്നാം പ്രതിയായ മുട്ടുന്തലയിലെ ഇബ്രാഹിമിന്റെ ഭാര്യ ബീവിക്ക് വ്യാജപാസ്പോര്‍ട്ടുണ്ടാക്കാന്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയത് പോസ്റുമാന്‍ ബാലനാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന് ബാലനെ കേസില്‍ രണ്ടാം പ്രതിയാക്കുകയായിരുന്നു. വ്യാജ വിലാസത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിക്കുന്നതിന് ഹൊസ്ദുര്‍ഗ് തഹസില്‍ദാറിന്റെയും അജാനൂര്‍ വില്ലേജ് ഓഫീസറുടെയും വ്യാജ സീലും ഒപ്പും പതിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ഒറിജിനല്‍ ജാതി സര്‍ട്ടിഫിക്കറ്റാണെന്ന വ്യാജേന ഒന്നാം പ്രതി ബീവിയുടെ ഫോട്ടോ പതിച്ച പാസ്പോര്‍ട്ട് അപേക്ഷയോടൊപ്പം കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിച്ച് സമ്പാദിച്ച പാസ്പോര്‍ട്ടുകള്‍ ബാലന്‍ ഒന്നാം പ്രതിയുടെ വിലാസത്തില്‍ വിതരണം ചെയ്തുവെന്നാണ് കേസ്.
വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണത്തിന് വാടക വീട്ടില്‍ താമസിച്ച ബീവിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് കൊടുത്തത് ബാലനായിരുന്നു. ഉദുമ സ്വദേശിയായ സന്തോഷിന് കൊളവയലിലെ സന്തോഷ് കാറ്റാടി എന്ന പേരില്‍ വ്യാജപാസ്പോര്‍ട്ട് നിര്‍മ്മിക്കുന്നതിനും ബാലന്‍ സഹായം നല്‍കിയതായി വ്യക്തമായിട്ടുണ്ട്. ബാലനെതിരെ കൂടുതല്‍ അന്വേഷണങ്ങള്‍ പോലീസ് നടത്തി വരുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറക്ക് ബാലന്‍ കൂടുതല്‍ പാസ്പോര്‍ട്ട് കേസുകളില്‍ പ്രതിയാകുമെന്നാണ് സൂചന.
Keywords: Fake document, case, postman, Remand, Kanhangad, Kasaragod