കാഞ്ഞങ്ങാട്ട് ഹോട്ടലുകളിലും ബേക്കറികളിലും റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
Jul 19, 2014, 11:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.07.2014) കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. ആറങ്ങാടിയിലെ കടയില്‍ നിരോധിക്കപ്പെട്ട പാന്‍മസാല വില്‍ക്കുന്നതായും കണ്ടെത്തി.
27 വ്യാപാരസ്ഥാപനങ്ങളിലാണ് വെള്ളിയാഴ്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഇവയില്‍ 23 സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റെയ്ഡില്‍ കണ്ടെത്തി. ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും ബേക്കറികളില്‍ നിന്ന് പഴകിയ എണ്ണയും നിരോധിക്കപ്പെട്ട കളറുകളും പിടികൂടി.
വൃത്തിഹീനമായ ചുറ്റുപാടിലാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നതെന്നും റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. കുഞ്ഞികൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദന്‍, സനല്‍ കുമാര്‍, എം.വി. അശോകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

Keywords: Hotel, Kanhangad, Kerala, Restaurant, Raid, Bakery, Expired Food.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067