ഗള്‍ഫുകാരന്റെ ഭാര്യ തീകൊളുത്തി ജീവനൊടുക്കി
Nov 3, 2012, 19:40 IST
കാഞ്ഞങ്ങാട്: ഗള്‍ഫുകാരന്റെ ഭാര്യ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. നീലേശ്വരം കൂവാറ്റിയിലെ കോട്ടക്കുന്നില്‍ പരേതനായ കുഞ്ഞപ്പന്-നാരായണി ദമ്പതികളുടെ മകള്‍ പ്രസന്നകുമാരി എന്ന പ്രഭ(38)യാണ് ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് പ്രഭ ചെമ്മട്ടംവയലിലെ ഭര്‍തൃവീട്ടില്‍ വെച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ദേഹമാസകലം പൊള്ളലേറ്റ പ്രഭയെ ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രഭ മരണപ്പെടുകയും ചെയ്തു. പത്ത് വര്‍ഷം മുമ്പാണ് ചെമ്മട്ടംവയലിലെ സദാനന്ദന് പ്രഭയെ വിവാഹം ചെയ്തത്. സദാനന്ദന് ഇപ്പോള്‍ ഗള്‍ഫിലാണ്. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷമായിട്ടും കുട്ടികളില്ലാത്തതില്‍ യുവതി കടുത്ത മനോവിഷമത്തിലായിരുന്നു. ഇതായിരിക്കാം യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. അതേസമയം പ്രഭ ആത്മഹത്യ ചെയ്യാന്‍ കുടുംബപരമായ മറ്റെന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
എസ്ഐ ഇ വി സുധാകരന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
Keywords: wife, suicide, Kanhangad, hospital, Police, enquiry, Hosdurg, case, Prabha, Gulf