യുവതിയുടെ പരീക്ഷ തട്ടിപ്പില്‍ പോളിടെക്‌നിക്ക് ക്ലാര്‍ക്ക് പ്രതികൂട്ടില്‍
Jan 5, 2012, 16:15 IST
കാഞ്ഞങ്ങാട്: പി എസ് സി പരീക്ഷയെഴുതാന്‍ കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്‌നിക്കിലെ സെന്ററിലെത്തിയ കാഞ്ഞങ്ങാട് സൗത്തിലെ ഭാവനക്ക് പരീക്ഷ ഡ്യൂട്ടിയില്‍ ഈ സെന്ററിലെത്തിയ ഭര്‍ത്താവും പോളിടെക്‌നിക്കിലെ ഓട്ടോ മൊബൈല്‍ വിഭാഗം ലക്ചററുമായ പൊയ്‌നാച്ചി സ്വദേശി എം ജയകൃഷ്ണന്‍ നായര്‍ ഉത്തരങ്ങള്‍ പറഞ്ഞ് കൊടുത്ത സംഭവത്തില്‍ പോളിടെക്‌നിക്കിലെ ക്ലാര്‍ക്കായ ആവിക്കര സ്വദേശി കെ കെ ഷാജിയും പ്രതിക്കൂട്ടില്‍.
ഭാവന പരീക്ഷയെഴുതിയ ഹാളിലെ ഡ്യൂട്ടി പോളിടെക്‌നിക്കിലെ തന്നെ പ്രേമചന്ദ്രന്‍ എ ന്നയാള്‍ക്കായിരുന്നു. എന്നാല്‍ പ്രേമ ചന്ദ്രന് നിശ്ചയിച്ച ഡ്യൂട്ടി പരീക്ഷാ ദിവസം ജയകൃഷ്ണന്‍ നായര്‍ക്ക് തരപ്പെടുത്തിക്കൊടുത്തത് കെ കെ ഷാജിയാണെന്ന് പി എസ് സി യുടെ വിജിലന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
2010 മെയ് 22നാണ് വിദ്യാഭ്യാസ വകുപ്പില്‍ കാസര്‍കോട് ജില്ലയിലെ യു പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) തസ് തികയിലേക്ക് പി എസ് സി പരീക്ഷ നടത്തിയത്. ഭാവനക്ക് ഭര്‍ത്താവ് ജയകൃഷ്ണന്‍ നായര്‍ ഉത്തരം പറഞ്ഞ് കൊ ടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ഉദ്യോഗാര്‍ത്ഥിയാണ് പി എസ് സി വിജിലന്‍സിന് സം ഭവം കൈമാറിയത്. തിരുവനന്തപുരത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പോളിടെക്‌നിക്കിലെത്തി വിശദ വിവരങ്ങള്‍ നേടിയിരുന്നു.
ജയകൃഷ്ണന്‍ നായര്‍ക്ക് പുറമെ പോളിടെ ക്‌നിക്ക് ക്ലാര്‍ക്ക് കെ കെ ഷാജിക്കെതിരെയും അച്ചടക്ക നടപടി കൈകൊള്ളുന്നതിന് പി എസ് സി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ജയകൃഷ്ണന്‍ നായരെ പോലെ തന്നെ ഷാജിയെയും പി എസ് സി പരീക്ഷ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതില്‍ നിന്നും പി എസ് സി സ്ഥിരമായി വിലക്കി. ഭാവനക്ക് ഇനിമുതല്‍ പി എസ് സി പരീക്ഷ എഴുതാനാവില്ല.
പരീക്ഷയെഴുതുന്നതിന് ഭാവനയ്ക്കും പി എസ് സി വിലക്കേര്‍പ്പെടുത്തി. ജയകൃഷന്‍ നായര്‍ക്കും ഷാജിക്കുമെതിരെ ഉടന്‍ തന്നെ അച്ചടക്ക നടപടിയുണ്ടായേക്കും.
Keywords: psc, Examination, Staff, Accuse, Kanhangad, Kasaragod