പ്രസവ വാര്‍ഡിന് സമീപം പതുങ്ങിയിരുന്ന യുവാവിനെ വളഞ്ഞിട്ട് പിടികൂടി
Sep 25, 2015, 11:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25/09/2015) അര്‍ധ രാത്രിയില്‍ തോയമ്മലിലെ ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡിന് പിറകുവശത്ത് പതുങ്ങിയിരുന്ന യുവാവിനെ പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസുകാരനും ജില്ലാ ആശുപത്രി ജീവനക്കാരനും ചേര്‍ന്ന് പിടികൂടി. പരിസരവാസിയായ സന്തോഷിനെയാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
പിന്നീട് പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് കുഞ്ഞിരാമനാണ് യുവാവ് പ്രസവ വാര്‍ഡിന് പിറകില്‍ പതുങ്ങിയിരിക്കുന്നത് ആദ്യം കണ്ടത്. വിവരം കാവല്‍ക്കാരന്‍ സുനിലിനെയും ഡ്രൈവര്‍മാരായ രാജന്‍, പ്രസന്നന്‍, ഇലക്ട്രീഷ്യന്‍ രാഗേഷ് എന്നിവരെ അറിയിച്ചു. തുടര്‍ന്ന് യുവാവിനെ പിടികൂടുകയായിരുന്നു.
ആശുപത്രി വാര്‍ഡില്‍ മോഷണവും കവര്‍ച്ചയും പതിവായ സാഹചര്യത്തില്‍ പിടിയിലായ യുവാവിനെ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്.ഐ കെ. ബിജുലാലും സംഘവും വിശദമായി ചോദ്യം ചെയ്യുന്നു.

Keywords : Youth, Hospital, Kanhangad, Kerala, Police, Kasaragod, Santhosh.