city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡരികിലെ പുല്‍കൂട്ടങ്ങള്‍ക്ക് തീയിട്ട് മുഖംമൂടി സംഘം നാട്ടുകാരെ വട്ടംകറക്കുന്നു

റോഡരികിലെ പുല്‍കൂട്ടങ്ങള്‍ക്ക് തീയിട്ട് മുഖംമൂടി സംഘം നാട്ടുകാരെ വട്ടംകറക്കുന്നു
കാഞ്ഞങ്ങാട്: മുഖംമൂടി ധരിച്ച് മോട്ടോര്‍ ബൈക്കിലെത്തുന്ന അജ്ഞാതരായ രണ്ടംഗസംഘം മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ റോഡരികിലുള്ള കുന്നിന്‍ചെരുവിലെ പുല്‍കൂട്ടങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് തീയിടുന്നത് പതിവായി. പട്ടാപ്പകല്‍ നടക്കുന്ന തീയിടല്‍ ഫയര്‍ഫോഴ്‌സിനെയും നാട്ടുകാരെയും വട്ടം കറക്കുന്നു.

സംഭവം അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ കണക്കിലെടുത്തിട്ടുള്ളത്.
മടിക്കൈ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും കിഴക്കന്‍പ്രദേശമായ കല്ല്യാണ്‍റോഡ്, ഉണ്ണിപീടിക, മുത്തപ്പന്‍തറ, ചെമ്പിലോട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഒരാഴ്ചയിലധികമായി സ്ഥിരമായി പട്ടാപ്പകല്‍ പുല്ലിന്‍കൂട്ടങ്ങളിലേക്ക് അജ്ഞാതസംഘം പെട്രോള്‍ നിറച്ച ആസിഡ് ബള്‍ബുകള്‍ എറിഞ്ഞ് തീയിട്ടുകൊണ്ടിരിക്കുന്നത്. ബൈക്കിലെത്തുന്ന രണ്ടംഗസംഘം ആള്‍താമസമില്ലാത്ത സ്ഥലത്ത് എത്തിയ ഉടന്‍ ബൈക്ക് നിര്‍ത്തുകയും പെട്രോള്‍ ബോംബ് പുല്ലിന്‍കൂട്ടങ്ങള്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്യുന്നു.
പുല്ലിന്‍കൂട്ടങ്ങള്‍ക്ക് തീ പിടിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം സംഘം കടന്നുകളയുകയാണ് പതിവ്. 

പരിസരവാസികള്‍ ആദ്യമാദ്യം ഈ തീപിടുത്തത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നില്ല.
തീപിടുത്തം തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ അനേ്വഷണവുമായി രംഗത്തിറങ്ങിയത്. ഈ അനേ്വഷണത്തിലാണ് തീ പിടുത്തത്തിന് പിന്നില്‍ ബൈക്കിലെത്തുന്ന മുഖംമൂടി ധാരികളായ രണ്ടംഗസംഘമാണെന്ന് തിരിച്ചറിഞ്ഞത്.കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ഒരിടത്ത് തന്നെ തുടരെ തുടരെ ആറ് തവണ തീപിടുത്തമുണ്ടായി. കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സ് ഈ സ്ഥലത്ത് ആറുതവണയാണ് കുതിച്ചെത്തി തീ അണച്ചത്. സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് അധികൃതരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
അവരുടെ പരിശോധനയില്‍ സ്വാഭാവികമായി തീപിടുത്തത്തിന് സാധ്യതയില്ലാത്ത പല സ്ഥലങ്ങളിലും അഗ്നിബാധ ഉണ്ടായതായി വ്യക്തമായിട്ടുണ്ട്. വിവരം പോലീസ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തു. തീപിടുത്തം പതിവായതോടെ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീത നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബൈക്കില്‍ എത്തിയവരെക്കുറിച്ച് സൂചനയില്ല. സംഭവം ഗൗരവമായി കണക്കിലെടുക്കണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകരടക്കമുള്ളവര്‍ ഈ ആവശ്യവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. നാട്ടില്‍ കലാപമുണ്ടാക്കാനാഗ്രഹിക്കുന്ന ചിലര്‍ പെട്രോള്‍ ബോംബ് നിര്‍മ്മിച്ച്പരിശീലനത്തിന് വേണ്ടി പുല്ലിന്‍ കൂട്ടങ്ങള്‍ക്ക് നേരെ എറിയുകയാണെന്നും പറയപ്പെടുന്നു.

Keywords: Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia