city-gold-ad-for-blogger

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞു വീണ് മരിച്ചു

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ കുഴഞ്ഞു വീണ് മരിച്ചു
V.C. Kottan
പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്ന ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. ചാലിങ്കാലിലെ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിര്‍വശത്ത് താമസിക്കുന്ന വി.സി.കൊട്ടനാണ് (70) ആണ് മരിച്ചത്. നെഞ്ച് വേദനയെ തുടര്‍ന്ന് തിങ്കളഴ്ച രാവിലെ വീട്ടിനകത്ത് കുഴഞ്ഞ് വീണ കൊട്ടനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ മൂലം മരണപ്പെട്ടവരുടെ എണ്ണം ഇതോടെ പത്തായി ഉയര്‍ന്നു. ചാലിങ്കാല്‍ ആദിവാസി കോളനിയിലെ മുന്തന്‍ എന്‍ഡോസള്‍ഫാന്‍ രോഗത്തെതുടര്‍ന്ന് രണ്ടാഴ്ചമുമ്പാണ് മരണപ്പെട്ടത്.
മൂന്ന് വര്‍ഷത്തിനിടയിലാണ് പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി എന്‍ഡോസള്‍ഫാന്‍ ബാധിച്ച് പത്തോളം പേര്‍ മരണപ്പെട്ടിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ മൂലമുള്ള വിവിധ രോഗങ്ങള്‍ ബാധിച്ച് പഞ്ചായത്തിലെ പല ഭാഗങ്ങളിലായി നിരവധി പേര്‍ ചികിത്സ നട ത്തി വരികയാണ്.
ത്ങ്കളാഴ്ച മരണപ്പെട്ട കൊട്ടന്റെ മക്കളായ നാരായണന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. മകള്‍ കാര്‍ത്യായനിയും കുടുംബവുമാണ് കൊട്ടനൊപ്പം താമസിച്ചിരുന്നത്. കൊട്ടന്റെ ഭാര്യ ചോയിച്ചിയും നേരത്തെ മരണപ്പെട്ടിരുന്നു.

Keywords: Kasaragod, Kanhangad, Endosulfan, Obituary, Periya


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia